കാറ്റിൽ വ്യാപക നാശം

കൂളിമാട്: ശനിയാഴ്ച പുലർച്ചയും ഉച്ചക്കും വൈകീട്ടുമുണ്ടായ . നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി. വൈദ്യുതി പോസ്റ്റുകളും ലൈനും തകർന്നതിനാൽ വൈദ്യുതി മുടങ്ങി. നായർകുഴി-പുൽപറമ്പ് റോഡിൽ ഹോമിയോ ആശുപത്രിക്കു സമീപം വിവാദം ഉയർത്തിയ കൂറ്റൻ മാവ് മുറിഞ്ഞുവീണു. അടിഭാഗം ദ്രവിച്ചും ഉണങ്ങിയും അപകടഭീഷണി ഉയർത്തിയ മാവ് മുറിച്ചുമാറ്റണമെന്ന് പരിസരവാസിയും നാട്ടുകാരും വില്ലേജ് ഒാഫിസിലും ഗ്രാമപഞ്ചായത്തിലും നിരന്തരം ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി ഒാരോ മഴക്കാലത്തും വളെര ഭീതിയോടെയാണ് ഇൗ റോഡിലൂടെ ആളുകൾ യാത്ര ചെയ്തിരുന്നത്. മരം മുറിക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടും നടപ്പാക്കിയിരുന്നില്ല. ഒടുവിൽ മരം മുറിച്ചുനീക്കാൻ നടപടിയായെങ്കിലും അതിനുമുമ്പ് മുറിഞ്ഞുവീഴുകയായിരുന്നു. മാവ് വീണതുമൂലം ഇൗ റൂട്ടിൽ ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്റ്റുകളും തകർന്നു. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.