പാഠത്തിനപ്പുറം ജീവിതപാഠം പകർന്നു നൽകാൻ കുട്ടികൾക്ക് കൈപ്പുസ്​തകം

ആയഞ്ചേരി: പാഠപുസ്തകങ്ങൾക്ക് പുറമെ ൈപ്രമറി സ്കൂൾ കുട്ടികൾക്ക് അറിവി​െൻറ വെളിച്ചവുമായി സർക്കാറി​െൻറ കൈപ്പുസ്തകം. എൽ.പി വിഭാഗം കുട്ടികൾക്ക് 'പാഠത്തിനപ്പുറം', യു.പി സ്കൂൾ കുട്ടികൾക്ക് 'ജീവിതപാഠം' എന്നീ കൊച്ചു പുസ്തകങ്ങളാണ് വിതരണം ചെയ്യാൻ സ്കൂളുകളിൽ എത്തിച്ചിരിക്കുന്നത്. വീട്, പരിസരം, വിദ്യാലയം എന്നിവയുമായി ബന്ധപ്പെടുത്തി ചില ഓർമപ്പെടുത്തലുകളാണ് രണ്ടു പുസ്തകത്തിലുമുള്ളത്. പഠിക്കാനുള്ള പാഠങ്ങൾ നിങ്ങളുടെ മുന്നിലുണ്ടെന്നും എന്നാൽ, ജീവിക്കാൻ അതുമാത്രം പോരെന്നും ആമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പാഠത്തിനപ്പുറത്ത് നമ്മുടെ പ്രകൃതിയെയും കാലത്തെയും ലോകത്തെയും അറിഞ്ഞ് വളരാനുള്ള ചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.