കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം

പന്തീരാങ്കാവ്: കാറ്റിലും മഴയിലും മരം വീണ് ഒളവണ്ണ പഞ്ചായത്ത് പുളേങ്കര മുണ്ടോട്ട് പൊയിൽ രാമചന്ദ്ര​െൻറ ഓലവീട് തകർന്നു. ഒതയമംഗലം മുതിരക്കാലായി രാജ​െൻറ വീടിന് മുകളിലേക്ക് സമീപത്തെ തെങ്ങ് വീണ് വീടി​െൻറ ചിമ്മിനിയും കോഴിവളർത്താൻ വീടിന് മുകളിൽ നിർമിച്ച കൂടും നശിച്ചു. ഇരുവീടുകളിലും ആളില്ലാത്ത സമയമാണ് അപകടം. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിലും പന്തീരാങ്കാവ്-സിറ്റി റൂട്ടിൽ കിണാശ്ശേരിയിലും വ്യാപകമായി തണൽമരങ്ങൾ വീണ് ഗതാഗത സ്തംഭനമുണ്ടായി. പന്തീരാങ്കാവ് കൂടത്തുംപാറയിലും അത്താണിക്ക് സമീപവുമാണ് മരങ്ങൾ പൊട്ടിവീണത്. മീഞ്ചന്ത ഫയർസ്റ്റേഷനിൽനിന്ന് അഗ്നിശമന സേന എത്തിയാണ് തടസ്സം നീക്കിയത്. പെരുമൺപുറ അമ്മിയൂർ മേത്തൽ ശിവദാസ​െൻറ വീടി​െൻറ ചുമരിലേക്ക് സമീപത്തെ മതിലിടിഞ്ഞുവീണു. ആർക്കും പരിക്കില്ല. കാറ്റിൽ മിക്കയിടത്തും വ്യാപകമായി കൃഷിനാശമുണ്ട്. photo PK V .1 പുളേങ്കര മുണ്ടോട്ട് പൊയിൽ രാമചന്ദ്ര​െൻറ വീടിന് മുകളിൽ മരംവീണ നിലയിൽ PK V - 2 ബൈപാസിൽ പന്തീരാങ്കാവിൽ മരംവീണ് ഗതാഗത തടസ്സം അഗ്നിശമന സേന നീക്കുന്നു PK V 3 കിണാശ്ശേരിയിൽ റോഡിന് കുറുകെ വീണ മരം അഗ്നിശമന സേന നീക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.