വിദ്യാർഥിനിയെ കുത്തിപ്പരി​േക്കൽപിച്ച പ്രതിയെ പിടികൂടാനായില്ല

കരുവിശ്ശേരി: ബിരുദ വിദ്യാർഥിനിയെ കുത്തിപ്പരിേക്കൽപിച്ച സംഭവത്തിൽ പ്രതിയെ മാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. യുവാവി​െൻറ ചിത്രം ചേവായൂർ പൊലീസ് പുറത്തുവിട്ടു. മേയ് പത്തിന് രാവിലെ കരുവിശ്ശേരി തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം ട്യൂഷന് പോകാനൊരുങ്ങവെ വിദ്യാർഥിനിയെ ഇരുചക്രവാഹനം തടഞ്ഞുവെച്ച് ചിറ്റിനി പാട്ടുപറമ്പ് മുകേഷ് (31) കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. നിരവധി പരാതികളുള്ള യുവാവിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്ന് പൊലീസ് പറയുന്നു. ചേവായൂർ എസ്.െഎ ഇ.കെ. ഷിജുവാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.