തിയറ്റര്‍ ഉടമയുടെ അറസ്​റ്റ്​ അന്യായം

കോഴിക്കോട്: എടപ്പാളില്‍ തിയറ്റര്‍ ഉടമയെ അന്യായമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നിർമാതാവും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡൻറും തിയറ്റര്‍ ഉടമയുമായ പി.വി. ഗംഗാധരന്‍. തിയറ്ററുകളില്‍ നടക്കുന്ന നിയമലംഘനം ഉടമകളുടെ തലയില്‍ കെട്ടിവെക്കുന്നത് ന്യായീകരിക്കാനാകില്ല. നല്ല നിലയില്‍ തിയറ്റര്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകുന്ന ഉടമകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണിത്. കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണെന്നും പി.വി. ഗംഗാധരന്‍ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.