മാലിന്യസംസ്​കരണ കേ​ന്ദ്രങ്ങളെ എതിർക്കരുത് ​-മന്ത്രി

കോഴിക്കോട്: മാലിന്യസംസ്കരണ കേന്ദ്രങ്ങൾക്കെതിരെ പ്രാദേശികതലത്തിൽ എതിർപ്പ് പാടില്ലെന്ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മാലിന്യസംസ്കരണത്തിന് ആവശ്യമായ നടപടികൾ താഴെതട്ടിൽ ശക്തമാക്കണെമന്നും നിപരോഗബാധയുമായി ബന്ധപ്പെട്ട ദിനാന്ത അവലോകനയോഗത്തിന് ശേഷം അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാലിന്യസംസ്കരണത്തിന് ജനങ്ങളുെട സഹകരണം വേണം. മാലിന്യവിഷയത്തിൽ പഞ്ചായത്തുകൾ വീഴ്ച വരുത്തിയാൽ പരാതി നൽകാം. പകർച്ചവ്യാധികൾ ഒന്നും പടരാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. നിപയുടെ രണ്ടാംഘട്ടമുണ്ടാെയന്ന് പൂർണമായി പറയാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ശുചിത്വം ഉറപ്പാക്കും. നിപ ബാധിച്ച് മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം ഉടൻ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.