പുത്തലത്തുതാഴത്ത്​ കക്കൂസ്​ മാലിന്യം ഒഴുക്കുന്നുവെന്ന പരാതി; കലക്​ടർ റിപ്പോർട്ട്​ തേടി

കോഴിക്കോട്: കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് പുത്തലത്തുതാഴം സ്വകാര്യ കമ്പനി ലേബർ ക്യാമ്പിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വയലിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതിനെതിരെ ക്യാമ്പി​െൻറ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്പെക്ടർ, റവന്യു വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും ലേബർ ക്യാമ്പ് സന്ദർശിച്ചു. 300ഒാളം ഇതര സംസ്ഥാന തൊഴിലാളികളാണ് ലേബർ ക്യാമ്പിലുള്ളത്. രൂക്ഷമായ ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ താമസിക്കുന്നത്. കക്കൂസ് മാലിന്യം തൊട്ടടുത്ത വയലുകളിലും പുഴയിലേക്കും ഒഴുക്കിവിടുന്നതായും ഇത് തങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരിസരവാസികൾ ശ്രദ്ധയിൽപ്പെടുത്തി. തഹസിൽദാർ ഇ. അനിതകുമാരി, എൻവയൺമ​െൻറ് അസിസ്റ്റൻറ് എൻജിനീയർ സൗമ ഹമീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.