പരിസ്ഥിതി ദിനാചരണം

ഫറോക്ക്: ലോകപരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി തിരുവണ്ണൂർ കോട്ടൺമില്ലിൽ വൃക്ഷത്തൈകൾ നട്ടു. മിൽ ജനറൽ മാനേജർ ഹോബി ഉദ്ഘാടനം ചെയ്തു. േപഴ്സനൽ മാനേജർ മുഹമ്മദ് ഷരീഫ്, കെ. അനൂഫ്കുമാർ, കെ. ഉദയകുമാർ, എം. ജയരാജൻ, ആർ. പുഷ്പരാജൻ, എൻ. ബീരാൻ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകൾ നട്ടു ഫറോക്ക്: പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി റഹ്മാൻ ബസാർ യൂനിറ്റ് വൃക്ഷത്തൈകൾ നട്ട് ദിനാചരണം നടത്തി. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി നിർവഹിച്ചു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഇളയേടത്ത് മുസ്തഫ, ഇളയേടത്ത് ഫൈസൽ എന്നിവരെ ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് ഇല്ലത്ത് ഹംസ സ്വാഗതവും പി.കെ. നൗഫൽ നന്ദിയും പറഞ്ഞു. 300ഓളം വൃക്ഷത്തൈകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.