അറപ്പുഴ പാലത്തി​െൻറ ശോച്യാവസ്ഥ; ടാക്സി ഡ്രൈവേഴ്സ് ധർണ നടത്തി

അറപ്പുഴ പാലത്തി​െൻറ ശോച്യാവസ്ഥ; ടാക്സി ഡ്രൈവേഴ്സ് ധർണ നടത്തി രാമനാട്ടുകര: ടാറിങ്ങും കോൺക്രീറ്റും തകർന്ന് ഗതാഗതം ദുസ്സഹമായ രാമനാട്ടുകര തൊണ്ടയാട് ബൈപാസിലെ അറപ്പുഴ പാലത്തി​െൻറ ശോച്യാവസ്ഥക്കെതിരെ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോഴിക്കോട് സിറ്റി സോണി​െൻറ നേതൃത്വത്തിൽ പാലം പരിസരത്ത് ധർണ നടത്തി. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പാലത്തി​െൻറ ഇരു പ്രവേശന കവാടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു. ഗതാഗതം ദുസ്സഹമായതിനാൽ തിരക്കേറിയ ബൈപാസിൽ ഗതാഗതസ്തംഭനം നിത്യകാഴ്ചയാണ്. മിക്ക സമയങ്ങളിലും ഗതാഗത സ്തംഭനങ്ങളിൽ വീർപ്പുമുട്ടിയാണ് വാഹനയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. രണ്ട് വർഷത്തിലധികമായി പാലം അറ്റകുറ്റപ്പണി നടത്തിയിട്ട്. ടാറിങ് അടർന്ന് കോൺക്രീറ്റ് സ്പാനുകൾക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. കെ.ടി.ഡി.ഒ സിറ്റി സോൺ ജില്ല ജോയൻറ് സെക്രട്ടറി കൗഷിക്കി​െൻറ നേതൃത്വത്തിലാണ് പ്രതിഷേധ സമരംനടന്നത്. ലോട്ടസ് ബിബിൻ കോഴിക്കോട്, കബീർ ഫറോക് എന്നിവർ സംസാരിച്ചു. യാസർ, വിജേഷ്, രാജേഷ്, സജി പുളിക്കൽ, പ്രശാന്ത് കാരാട്, നിഖിൽ പ്രജി തെക്കേടത്, സണ്ണി കടവ്, മോനുട്ടൻ രാമനാട്ടുകര, അബി പൂവാട്ട് പറമ്പ് എന്നിവർ നേതൃത്വം നൽകി. photo: arapuhza1.jpg അറപ്പുഴ പാലത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷ​െൻറ ആഭിമുഖ്യത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നു arapuzha2.jpg അറപ്പുഴ പാലത്തിലെ ടാറിങ് തകർന്നതിനെ തുടർന്ന് അനുഭവപ്പെടുന്ന ഗതാഗത സ്തംഭനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.