സോളാര്‍ എൽ.ഇ.ഡി എമര്‍ജന്‍സി വിതരണം

പേരാമ്പ്ര: സത്‌വ എന്‍വയണ്‍മ​െൻറല്‍ ഓര്‍ഗനൈസേഷന്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സോളാര്‍ എൽ.ഇ.ഡി എമര്‍ജന്‍സി ലാമ്പ് നല്‍കുന്നതി​െൻറ ടോക്കണ്‍ വിതരേണാദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി നിർവഹിച്ചു. 3200 രൂപ വിലവരുന്ന സോളാര്‍ എമര്‍ജന്‍സി 1210 രൂപ സബ്സിഡിയില്‍ 1990 രൂപക്കാണ് സത്‌വ പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്നത്. ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത അഞ്ച് നിര്‍ധനകുടുംബങ്ങള്‍ക്ക് തികച്ചും സൗജന്യമായും സോളാര്‍ എമര്‍ജന്‍സി നല്‍കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ വി.കെ. സുമതി അധ്യക്ഷത വഹിച്ചു. എം.എ. ജോണ്‍സൻ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ആന്‍ഡ്രൂസ് കട്ടിക്കാനം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ്, അംഗം പി.പി. നാണു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തംഗം ഷീന റോബിന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് സ്വാഗതവും സി.ടി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. നന്മണ്ട 12ൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു നന്മണ്ട: നന്മണ്ട 12ൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും സ്ഥിതിചെയ്യുന്ന മേഖലയിലാണ് പ്ലാസ്റ്റിക്കുകൾ കുമിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക്ക് നിർമാർജനയത്നം നടപ്പാക്കിയ പഞ്ചായത്താണ് നന്മണ്ട. ആരോഗ്യ വകുപ്പി​െൻറയോ പഞ്ചായത്ത് അധികൃതരുടെയൊ പരിശോധനയില്ലാത്തത് റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.