ഷിജിയുടെ സങ്കടത്തിന്​ മുന്നിൽ ഭാഷയുടെ അതിർവരമ്പ്​ മാഞ്ഞു

കോഴിക്കോട്: ത​െൻറ മനസ്സി​െൻറ വിങ്ങലുകൾ ആത്മ സുഹൃത്തിനോടെന്ന പോലെ പങ്കുവെച്ചപ്പോൾ അവർക്കിടയിൽ ഭാഷയുടെ അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുകയായിരുന്നു. കൊടുവള്ളി ചുണ്ടപ്പുറം 15ാം ഡിവിഷനിലെ കേളോത്ത് പരേതനായ ബാബുവി​െൻറ ഭാര്യ എം.കെ. ഷിജിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ത​െൻറ പൊള്ളുന്ന അനുഭവം മാതൃഭാഷയിൽ തന്നെ പങ്കുവെച്ചത്. പ്രധാൻമന്ത്രി ആവാസ് യോജന ഭവനനിർമാണ (പി.എ.എം.വൈ) പദ്ധതിയിൽ ഒന്നാംഘട്ടം വീടുപണി പൂർത്തീകരിച്ചവരുമായി സംവദിക്കുന്നതിനായി ക്ഷണം ലഭിച്ച കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു ഷിജി. ലഖ്നോവിലായിരുന്നു ആ അത്യപൂർവ കൂടിക്കാഴ്ച. മലയാളികളുടെ പ്രിയവേഷമായ കേരളസാരിയണിഞ്ഞാണ് ഷിജി ചടങ്ങിൽ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഗുണഭോക്താക്കൾ തങ്ങളുടെ പരമ്പരാഗത വേഷമണിഞ്ഞാണ് എത്തിയിരുന്നത്. 35 പേരായിരുന്നു ആകെയുണ്ടായിരുന്നത്. ലഖ്നോ ജൂപിറ്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അരമണിക്കൂറോളം നീണ്ടു. തനിക്ക് ഹിന്ദി അറിയില്ലെന്ന് ആമുഖമായി പറഞ്ഞായിരുന്നു ഷിജി തുടങ്ങിയത്. കുഴപ്പമില്ല, സ്വന്തം ഭാഷയിൽ സംസാരിച്ചോളൂ എന്നായി പ്രധാനമന്ത്രി. ഒരു വീടെന്നത് ത​െൻറ സ്വപ്നമായിരുന്നെന്നും അത് സഫലമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഭർത്താവ് ബാബു മരിച്ചതോടെ ഏകമകൾ ആര്യനന്ദയെ വളർത്താൻ ഒരു ജോലിയില്ലെന്ന വിഷമവും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അവയെന്ന് ഷിജി പിന്നീട് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതിയുടെ ലൈസൺ ഓഫിസർ പ്രീജ, കൊടുവള്ളി നഗരസഭയിലെ പി.എ.എം.വൈ ജിയോടാഗിങ് സർവേയർ സി.സി. മിനി എന്നിവരും ഷിജിക്കൊപ്പം ലഖ്നോവിൽ പോയിരുന്നു. ഞായറാഴ്ച ഇവർ കോഴിക്കോട്ടേക്ക് മടങ്ങും. നഹീമ പൂന്തോട്ടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.