പാളയത്ത്​ വീണ്ടും മരം വീണു; ഗതാഗതം സ്​തംഭിച്ചു

കോഴിക്കോട്: പാളയത്ത് വീണ്ടും മരം വീണ് ഗതാഗതം തടസ്സപ്പട്ടു. ജി.എച്ച് റോഡിൽ ഭക്ഷ്യസുരക്ഷ കമീഷണറുടെ ഒാഫിസ് വളപ്പിെല മരമാണ് ശനിയാഴ്ച വൈകീട്ട് 5.30ഒാടെ റോഡിലേക്ക് വീണത്. മരം തൊട്ടടുത്ത ടെലിഫോൺ കേബിളിനു മുകളിൽ തൂങ്ങിനിന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരങ്ങളിൽ തിരക്കേറിയ റോഡിലേക്ക് നേരിട്ട് മരം വീണിരുന്നെങ്കിൽ ദുരന്തമുണ്ടാകുമായിരുന്നു. ഫയർഫോഴ്സ് ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ കെ. അജിത്കുമാറി​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറും സംഘവും മരച്ചില്ലകൾ മുറിച്ചുമാറ്റി. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇതു വഴി 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പാളയത്തുതന്നെ വൻ മരം കടപുഴകി ഒാേട്ടായിൽ സഞ്ചരിക്കുകയായിരുന്ന കുടുംബവും സ്കൂട്ടർ യാത്രികനും തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്. രണ്ട് ഓട്ടോയും കാറും ടൂവീലറും മരത്തിനടിയിൽപെട്ട് കേടുപാടുകൾ സംഭവിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പുതിയങ്ങാടിയിൽ ദേശീയ പാതയിലേക്ക് മരം വീണ് യാത്രക്കാർക്കും രക്ഷാപ്രവർത്തകനും പരിക്കേൽക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.