ആഹ്ലാദ പ്രകടനം

പയ്യോളി: നഗരസഭ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇടതുപ്രവർത്തകരും നേതാക്കളും ടൗണിൽ പ്രകടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.പി. ഷിബു, പി.എം. വേണുഗോപാൽ, കൂടയിൽ ശ്രീധരൻ, പി.ടി. രാഘവൻ, കുയ്യണ്ടി രാമചന്ദ്രൻ, പുനത്തിൽ ഗോപാലൻ, പി.വി. രാമചന്ദ്രൻ, കെ. ശശിധരൻ, വി.എം. ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് നടന്ന പൊതുയോഗം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി മുനിസിപ്പൽ ചെയർമാൻ പി.ടി. രാഘവൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. ചന്തു, കെ. ശശിധരൻ, കെ.കെ. കണ്ണൻ, പി.വി. രാമചന്ദ്രൻ, രാമചന്ദ്രൻ കുയ്യണ്ടി, പി.എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു. എം.പി. ഷിബു സ്വാഗതവും എൻ.സി. മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.