ഹൈടെക് സ്കൂൾ പ്രഖ്യാപനം ഇന്ന്

പയ്യോളി: സംസ്ഥാന സർക്കാറി​െൻറ കൈറ്റ് പദ്ധതിയിൽ എല്ലാ ക്ലാസുകളും ഹൈടെക് ആയി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ. ഹൈടെക് സ്കൂൾ പ്രഖ്യാപനവും ഉദ്ഘാടനവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 22 ക്ലാസുകളാണ് ഹൈടെക് ആയത്. ഉദ്ഘാടന സമ്മേളനത്തിൽ കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം.സി. സതീഷ് കുമാർ, ഹെഡ്മാസ്റ്റർ ജി. സുനിൽ, പി.ടി.എ പ്രസിഡൻറ് കെ. ജയകൃഷ്ണൻ, എം.വി. അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.