റഫി നൈറ്റ്​​ ഗാനസന്ധ്യ

കോഴിക്കോട്: റിഥം ഹൗസ് പെർഫോമിങ് ആർട്ട് ഗ്രൂപ്പി​െൻറ വാർഷികത്തി​െൻറ ഭാഗമായി മെലഡി എക്സ്പ്രസ് ടഗോർ ഹാളിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. സൗരവ് കിഷൻ, നിത്യാ മാമൻ, എസ്.കെ. കീർത്തന, ഗോപിക മേനോൻ എന്നിവർ ചേർന്ന് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ചു. റഫിയുടെ കാലഘട്ടത്തെ ഗാനങ്ങളുടെ രീതിയിൽ ഡാൻസ്, വെളിച്ചം, ശബ്ദം തുടങ്ങിയവ ക്രമീകരിച്ചായിരുന്നു അവതരണം. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം െചയ്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.