കേരള പൊലീസ് അസോ. സിറ്റി ജില്ല ഭാരവാഹികൾ

കോഴിക്കോട്: കേരള പൊലീസ് അസോ. കോഴിക്കോട് സിറ്റി ജില്ല ഭാരവാഹി തെരഞ്ഞെടുപ്പ് പൊലീസ് ക്ലബിൽ നടന്നു. പുതിയ ഭാരവാഹികളായി വി.പി. പവിത്രൻ (പ്രസി), ജി.എസ്. ശ്രീജിഷ് (സെക്ര), വി. ഷാജു (വൈ. പ്രസി), പി.ആർ. രഘീഷ് (ജോ. സെക്ര), എം.ജി രാജീവ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. 2010ൽ നിർമാണ ജോലികൾ ആരംഭിച്ച ചിന്താവളപ്പ് പൊലീസ് ക്വാർട്ടേഴ്സ് എത്രയും പെട്ടെന്ന് നിർമാണം പൂർത്തീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.എസ്. സന്തോഷ് കുമാർ (വിജിലൻസ്) ഭാരവാഹി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.