ഫെയ്സ് സ്​റ്റുഡൻറ്​സ് മീറ്റ്

നന്തിബസാർ: ഫെയ്സ് കോടിക്കൽ അഞ്ചാം വാർഷികത്തി​െൻറ ഭാഗമായി സ്റ്റുഡൻറ്സ് മീറ്റ് സംഘടിപ്പിച്ചു. വാർഡംഗം യു.വി. മാധവൻ ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സൗദി അറബ്യ യൂനിവേഴ്സിറ്റി പ്രഫസർ ഇസ്മായിൽ മരുതേരി മുഖ്യപ്രഭഷണം നടത്തി. കൊളരാട്ടിൽ റഷീദ്, ജർഷിന കെ.വി, ഇൻഷിദ പി. എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണവും റാലിയും മുതുകുനി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഷംസു നടമ്മൽ അധ്യക്ഷത വഹിച്ചു. എക്സൈസ് ഒാഫിസർ കരുണൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ഹുസൈൻ ഹാജി, പി.വി. ജലീൽ, റാഫി, ടി. നൗഷാദ് ആരിഫ്കുഞ്ഞുസ്, കെ.വി. യൂസഫ്, യു.വി. കാസിം എന്നിവർ സംസാരിച്ചു. ഫാമിലി മീറ്റിന് നവാസ് പാലേരി നേതൃത്വം നൽകി. നസീർ എഫ്.എം, ലിയാഖത്ത് മാസ്റ്റർ, കെ. അബൂബക്കർ ഹാജി, മന്നത്തു മജീദ്, എൻ.പി. മുഹമ്മദ്ഹാജി, പി. റഷീദ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബൈക്ക് റാലിയും നടന്നു. ഫോർമലിൻ: മത്സ്യവിപണന മേഖല പ്രതിസന്ധിയിൽ നന്തിബസാർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഫോർമലിൻ കലർന്ന മീൻ വിൽപനക്ക് എത്തിക്കുന്നതിനെ തുടർന്ന് മത്സ്യവിപണന മേഖല പ്രതിസന്ധിയിലായി. മാർക്കറ്റിലും കടലോരത്തും മീൻ വിൽപനയെ ചൊല്ലി സംഘർഷവും നടക്കുന്നു. കടൽക്ഷോഭത്തിനിടെ ജീവൻ പണയംെവച്ചു കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനുകൾ ഫോർമലിൻ സംശയ നിഴലിൽ വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം, തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങൾ സുലഭമായി ഇവിടെ എത്തുന്നുമുണ്ട്. മത്സ്യബന്ധന തുറമുഖത്തുനിന്നുള്ള മീനാണെന്ന വ്യാജേനയാണ് വിൽപന. ബുധനാഴ്ച തമിഴ്നാട്ടിൽനിന്ന് കുഞ്ഞൻമത്തിയുമായി ലോറിയെത്തിയിരുന്നു. ചെറുമത്സ്യങ്ങൾ പിടിക്കുന്നതും വിൽപന നടത്തുന്നതും സർക്കാർ നിരോധിച്ചതാണ്. മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തണമെന്നു മത്സ്യവിതരണവുമായി ബന്ധപ്പെട്ട സംഘടനകളാവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.