ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

*കൊലപാതക ഗൂഢാലോചന നടത്തിയ സ്കൂൾ ക്ലർക്കാണ് പിടിയിലായത് ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കുടക് ജില്ലയിലെ മടിക്കേരി സ്വദേശി രാജേഷ് ഡി. ബംഗേരയെ (50) ആണ് ചൊവ്വാഴ്ച രാത്രി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു ദിവസത്തിനിടെ നാലുപേരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലേക്ക് ആളെ എത്തിച്ചതും അവർക്ക് തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നൽകിയതും രാജേഷ് ബംഗേരയാണെന്നാണ് വിവരം. ബംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മടിക്കേരി സ്കൂളിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻറായ ഇയാൾ കൊലപാതകത്തി​െൻറ ഗൂഢാലോചനയിലും പങ്കാളിയായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുഖ്യപ്രതികളിലൊരാളായ അമോൽ കാലയോടൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതിൽ നിർണായക പങ്കുവഹിച്ചത് ബംഗേരയാണെന്നാണ് വിവരം. കാലെയുടെ വീട് പരിശോധിച്ചപ്പോഴാണ് ഇയാളുടെ ഫോൺ നമ്പർ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ഹുബ്ബള്ളി സ്വദേശികളായ അമിത് രാഘവേന്ദ്ര, ഗണേഷ് മിസ്കിൻ എന്നിവരിൽനിന്നും ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് മടിക്കേരിയിലെത്തി ബംഗേരയെ പിടികൂടുന്നത്. ജൂലൈ 20നാണ് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശി മോഹൻ നായിക് എന്നയാളെ പിടികൂടുന്നത്. തുടർന്ന് രണ്ടു ദിവസത്തിനുശേഷം ഹുബ്ബള്ളി സ്വദേശികളായ അമിത്, ഗണേഷ് എന്നിവരെയും പിടികൂടി. ഇവരാണ് ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്ത പരശുറാം വാഗ്മറെയെ ഇരുചക്ര വാഹനത്തിൽ സ്ഥലത്തെത്തിച്ചത്. കൊലപാതകം നടത്താൻ ഉപയോഗിച്ച േതാക്കും ഗൗരി ലങ്കേഷി​െൻറ വീട്ടിലെത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും എവിടെയാണെന്ന് അമിതിനും ഗണേഷനും അറിയുമെന്നാണ് വിവരം. പരശുറാം വാഗ്മറെയെ എത്തിച്ചതു മുതലുള്ള കാര്യങ്ങൾ ഇരുവരെയും ഉപയോഗിച്ച് വീണ്ടും അന്വേഷണസംഘം വരുംദിവസങ്ങളിൽ പുനഃസൃഷ്ടിക്കും. ഇവർക്ക് പുറമെ കെ.ടി. നവീൻകുമാർ എന്ന ഹൊട്ട മഞ്ജ, മനോഹർ എഡ്വെ, സുജീത്ത് കുമാർ എന്ന പ്രവീൺ, പരശുറാം വാഗ്മറെ, മഹാരാഷ്ട്ര സ്വദേശികളായ അമോൽ കാലെ, അമിത് ദഗ് വെക്കർ എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായ ആറുപേർ. ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ ത‍​െൻറ വസതിക്ക് മുന്നിൽ ബൈക്കിലെത്തിയ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജിനു എം. നാരായണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.