എസ്​.എസ്​.എഫ് സെക്ടർ സാഹിത്യോത്സവ്; പുല്ലാളൂർ യൂനിറ്റ് ചാമ്പ്യന്മാർ

നരിക്കുനി: രണ്ടു ദിവസത്തെ വിദ്യാർഥികളുടെ കലാമത്സരങ്ങൾക്ക് ശേഷം എസ്.എസ്.എഫ് പുല്ലാളൂർ സെക്ടർ സാഹിത്യോത്സവ് എരവന്നൂർ ഇർശാദിയ്യയിൽ സമാപിച്ചു. യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹക്കീം മിസ്ബാഹി അധ്യക്ഷത വഹിച്ചു. നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായ ബാലുശ്ശേരി ഗവ. ഹോസ്പിറ്റലിലെ യുവ ഡോക്ടർ എ.പി. ശിബീഷിനെ സാഹിത്യോത്സവ് വേദിയിൽ ആദരിച്ചു. എരവന്നൂരിലെ കർഷകരായ ഒ.എം. പക്കർ, ടി.എം. ഹുസൈൻ, കെ.പി. മയ്യോൻ, ടി.കെ. ഗഫൂർ എന്നിവരെ സാഹിത്യോത്സവ് വേദിയിൽ ആദരിച്ചു. പി. ശ്രീധരൻ, ബാബു തറോൽ, ഇ. അനൂപ്, എ.സി. മൊയ്തീൻ, ശൗക്കത്ത് തച്ചേരി, പി.പി.എം. ബഷീർ, ടി.എം. അബ്ദുൽ അസീസ് സഖാഫി, റാഷിദ് മിസ്ബാഹി എന്നിവർ സംസാരിച്ചു. സാഹിത്യോത്സവിൽ പുല്ലാളൂർ യൂനിറ്റ് ജേതാക്കളായി. പാലത്ത് യൂനിറ്റ് രണ്ടാം സ്ഥാനവും എരവന്നൂർ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമദ് സഖാഫി മായനാട് േട്രാഫികൾ നൽകി. വി.സി. ഹുസൈൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.