ട്രാഫിക് നിയമം ലംഘിച്ച സ്വകാര്യ ബസ്‌ ജീവനക്കാരെ ചോദ്യംചെയ്ത നഗരസഭ ചെയർമാനെ ജീവനക്കാർ കൈയേറ്റം ചെയ്തു

മുക്കം: ഗതാഗതനിയമം ലംഘിച്ചത് ചോദ്യം ചെയ്തതിന് മുക്കം നഗരസഭ ചെയർമാനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയേറ്റം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞനെയാണ് അരീക്കോട്- മുക്കം- കോഴിക്കോട് റൂട്ടിലോടുന്ന ഡെക്കാൻ ബസ്‌ ജീവനക്കാർ െകെയേറ്റംചെയ്തത്. ബസ് ഡ്രൈവർ കൊടിയത്തൂർ പൂളകതൊടി ഹൗസിലെ ശിഹാബലി (27), കണ്ടക്ടർ കാരശ്ശേരി മേലേപുറായിൽ മുഹമ്മദ് അഷ്റഫ് (29) എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മുക്കം ബൈപാസ് വഴി ട്രാഫിക് നിയമം തെറ്റിച്ചു കടന്നുവന്ന ബസ്‌ ജീവനക്കാരെ ചെയർമാൻ ചോദ്യം ചെയ്തു. ഇതിൽ അതൃപ്തരായ ജീവനക്കാർ ചെയർമാനോട് തട്ടിക്കയറുകയായിരുന്നു. വാക്കേറ്റത്തിനൊടുവിൽ ബസ്‌ ജീവനക്കാരൻ ചെയർമാനെ പിടിച്ചുതള്ളുകയും ബസ്‌ മുന്നോട്ടെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുക്കം പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.