പരപ്പൻ പൊയിൽ -പുന്നശ്ശേരി റോഡ് പാടെ തകർന്നു

കൊടുവള്ളി: കിഴക്കോത്ത്, കൊടുവള്ളി താമരശ്ശേരി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പരപ്പൻപൊയിൽ പുന്നശ്ശേരി റോഡ് പാടെ തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി. യാത്രക്കാർക്ക് അപകടഭീഷണിയായി റോഡി​െൻറ പല ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടത്. പരപ്പൻ പൊയിൽ മുതൽ എളേറ്റിൽ വട്ടോളി വരെയുള്ള ഭാഗത്താണ് റോഡ് കൂടുതൽ തകർന്നത്. കോട്ടോപ്പാറ, മുതുവാട്ടിശ്ശേരി, കൊളോച്ചാൽ, കുളിരാന്തരി, മാട്ടുലായി, കത്തറമ്മൽ, വാടിക്കൽ എന്നിവിടങ്ങളിലും റോഡ് തകർന്ന് വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തകർന്ന കുഴികളിൽ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണ് ദിവസവും അപകടങ്ങളുണ്ടാകുന്നുണ്ട്. മഴക്കാലമായതിനാൽ റോഡിൽ രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായിരിക്കുകയാണ്. റോഡ് പരിചയമില്ലാത്തവരാണ് കൂടുതലും കുഴികളിൽ ചാടുന്നത്. ഇതു മൂലം രാവിലെയും വൈകുന്നേരവും റോഡിൽ വൻ ഗതാഗത തടസ്സമാണനുഭവപ്പെടുന്നത്. മുതുവാട്ടിശ്ശേരി മുതൽ എളേറ്റിൽ വട്ടോളിവരെയാണ് ഗതാഗത തടസ്സം കൂടുതലും. എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ, ആയുർവേദ റൂറൽ ആശുപത്രി, കിഴക്കോത്ത് ഹെൽത്ത് സ​െൻറർ, എളേറ്റിൽ ജി.എം.യു.പി സ്കൂൾ എന്നിവ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. വാഹനങ്ങളുടെ ആധിക്യവും റോഡി​െൻറ ശോച്യാവസ്ഥയുമാണ് ഗതാഗത തടസ്സത്തിന് കാരണം. പരപ്പൻ പൊയിൽ മുതൽ വാടിക്കൽ വരെ കഴിഞ്ഞമാസം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശക്തമായ മഴ കാരണം വീണ്ടും പഴയ അവസ്ഥയിലെത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.