പ്രണയ​ൈനരാശ്യം; യു.പിയിൽ 16 കാരിയെ തീകൊളുത്തി കൊന്നു

ബരാബങ്കി: യു.പിയിൽ പ്രണയനൈരാശ്യത്താൽ യുവാവ് 16 കാരിയെ തീകൊളുത്തി കൊന്നു. ബരാബങ്കി ജില്ലയിൽ സഫ്ദർജങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗഖണ്ഡി ഗ്രാമത്തിലാണ് സംഭവം. അയൽവാസിയുെട വീട്ടിലായിരുന്ന പെൺകുട്ടിയെ 24കാരനായ അമിത് എന്നയാൾ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയുടെ മാതാവിനും സംഭവത്തിൽ പങ്കുള്ളതായി പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി പ്രദേശത്തെ മറ്റൊരു യുവാവുമായി അടുപ്പത്തിലായതിലുള്ള പകയാവാം അക്രമത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി പെൺകുട്ടി വാക്കുതർക്കമുണ്ടായെന്നും ശേഷമാണ് തീകൊളുത്തിയതെന്നും സർക്കിൾ ഒാഫിസർ രാജേഷ് യാദവ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.