സംസ്ഥാന പൊലീസ് വോളി തുടങ്ങി

കോഴിക്കോട്: സംസ്ഥാന പൊലീസ് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. െക.എ.പി അഞ്ച് ബറ്റാലിയൻ, െക.എ.പി ഒന്ന്, കെ.എ.പി രണ്ട്, കെ.എ.പി നാല്, എറണാകുളം, ഇടുക്കി, കോഴിക്കോട് റൂറൽ ടീമുകൾ ആദ്യദിനം ജയിച്ചു കയറി. മുൻ കേരള ക്യാപ്റ്റൻ െക.എസ്. രതീഷ് അടക്കമുള്ള പ്രമുഖ താരങ്ങൾ മൂന്നു ദിവസങ്ങളായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പന്തുതട്ടുന്നുണ്ട്. ബുധനാഴ്ചയാണ് ഫൈനൽ. രാവിലെ ഡോ. എം.കെ. മുനീർ എം.എൽ.എ ചാമ്പ്യൻഷിപ്പി​െൻറ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് സിറ്റി ജില്ല പൊലീസ് മേധാവി കാളിരാജ് എസ്. മഹേഷ്കുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.പി ഇൻ ചാർജ്ജ് എം.സി. ദേവസ്യ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, വോളിബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. സത്യൻ, കെ.പി.എസ്.ഒ.എ ജില്ല കോഓഡിനേറ്റർ പി.കെ. രാജു, കെ.പി.ഒ.എ പ്രസിഡൻറ് വിവേകാനന്ദൻ, കെ.പി.എ പ്രസിഡൻറ് പവിത്രൻ, കോഴിക്കോട് സിറ്റി നോർത്ത് എ.സി.പി ഇ.പി. പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.