മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത് സുല്‍ത്താന്‍ ബത്തേരി: മാരക . ന്യൂജന്‍ മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തകാഫിറ്റമിന്‍ (എം.ഡി.എം.എ), ഹാഷിഷ് ഓയിൽ എന്നിവയുമായി കണ്ണൂര്‍ താണ സ്വദേശി വെസ്റ്റ് ന്യൂക് വീട്ടില്‍ മുഹമ്മദ് അസിം (23) ആണ് മുത്തങ്ങ എക്‌സൈസ് സംഘത്തി​െൻറ പിടിയിലായത്. ഇയാളില്‍നിന്ന് രണ്ടു ഗ്രാം എം.ഡി.എം.എയും, 20 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ ബംഗളൂരുവില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസിൽ കോഴിക്കോട്ടേക്ക് വരുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗിൽനിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ്, പി.ഇ.ഒ വി.ആര്‍. ബാബുരാജ്, സി.ഇ.ഒമാരായ കെ. ജോണി, എ.ടി. രാമചന്ദ്രന്‍ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. എം.ഡി.എം.എക്ക് ഗ്രാമിന് 5000 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നതായി ഇയാള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. MONWDL8 മയക്കുമരുന്നുമായി പിടിയിലായ മുഹമ്മദ് അസിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.