കാർ​ വെള്ളക്കെട്ടിലേക്ക്​ മറിഞ്ഞു; ദുരന്തം വഴിമാറിയത്​ തലനാരിഴക്ക്

മാവൂർ: കാർ വെള്ളക്കെട്ടിലേക്ക് മറിെഞ്ഞങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6.30ഒാെട ഉൗർക്കടവ്-ചെറൂപ്പ റോഡിലാണ് അപകടം. കാളികാവ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാർ കാസിമി ബസാറിനു സമീപം മത്സ്യവളർത്തൽ നടക്കുന്ന വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളക്കെട്ടിലുള്ള ചീനിമരത്തി​െൻറ ശിഖരത്തിൽ തടഞ്ഞുനിന്നതിനാൽ പൂർണമായി മുങ്ങിപ്പോകാതെ രക്ഷപ്പെടുകയായിരുന്നു. ചാലിയാറിൽ ജലനിരപ്പുയർന്ന സമയമായതിനാൽ വെള്ളക്കെട്ടിൽ പതിവിൽ കവിഞ്ഞ പൊക്കത്തിൽ ജലമുണ്ടായിരുന്നു. തലനാരിഴക്കാണ് വൻദുരന്തം വഴിമാറിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ സന്ദർശിക്കാൻ പോകുന്നവരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല. മെഴുകുതിരിവെട്ടത്തിലെ പരിശോധന: ചെറൂപ്പ ആശുപത്രിയിൽ ജനറേറ്റർ വാങ്ങാൻ തീരുമാനം മാവൂർ: മെഡിക്കൽ കോളജി​െൻറ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ ൈവദ്യുതി മുടങ്ങിയാൽ മെഴുകുതിരിവെട്ടത്തിൽ ചികിത്സ നടത്തുന്നതിന് പരിഹാരമുണ്ടാക്കാൻ തീരുമാനം. ശേഷികൂടിയ പുതിയ ഇൻവെർട്ടർ വാങ്ങാനാണ് തിങ്കളാഴ്ച ചേർന്ന ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിലെ തീരുമാനം. ബദൽ സംവിധാനമായ ഇൻവെർട്ടറിന് ശേഷി കുറവായതിനാൽ മെഴുകുതിരിവെട്ടത്തിൽ ചികിത്സ നടത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി ഫണ്ടിലെ തുക വിനിയോഗിക്കാനാണ് തീരുമാനം. പുതിയ ഒ.പി േബ്ലാക്കി​െൻറ നിർമാണം പൂർത്തിയാകുേമ്പാൾ അവിടെയും ഉപയോഗിക്കാവുന്ന ശേഷിയുള്ള ഇൻവെർട്ടറാണ് വാങ്ങുക. ആശുപത്രിയെ െഎ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താൻ നടപടിയെടുക്കാനും കമ്മിറ്റി ചെയർപേഴ്സനും േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറുമായ രമ്യ ഹരിദാസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എൻ.െഎ.ടിയിലെ എൻജിനീയർമാരെ ഉപയോഗപ്പെടുത്തി പദ്ധതിയും രൂപരേഖയും തയാറാക്കും. അടുത്ത ദിവസം ഇതിനുള്ള പരിശോധന നടക്കും. പകർച്ചപ്പനിയും മഴക്കാല രോഗങ്ങളും കാരണം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെക്കൂടി േബ്ലാക്ക് പഞ്ചായത്ത് നിയമിക്കും. ആഗസ്റ്റ് ഒന്നുമുതൽ ഇവരുടെ സേവനം ലഭ്യമാക്കും. പകർച്ചപ്പനി ഭീഷണി ഒഴിയുന്നതുവരെ ആശുപത്രിയിൽ ലാബ് സൗകര്യമേർപ്പെടുത്തും. കുറഞ്ഞ തുകക്ക് ക്വേട്ടഷൻ നൽകുന്ന സ്ഥാപനത്തിന് കരാർ നൽകി സൗജന്യ ലാബ് പരിശോധന ലഭ്യമാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.