മതേതര കക്ഷികള്‍ ഒന്നിക്കണം

ബേപ്പൂര്‍: ഭരണകൂട ഭീകരതയും ഫാഷിസ്റ്റ് അതിക്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ വിശ്വാസി സമൂഹവും മതേതര കക്ഷികളും ഒരുമിച്ചുനില്‍ക്കേണ്ട സമയം അതിക്രമിച്ചുവെന്ന് റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. സമസ്ത മുദരിബ് റിയാസ് ഫൈസി ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അലി ദാരിമി കാവനൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അബ്ദുറസാഖ് മുസ്ലിയാര്‍ ബേപ്പൂര്‍ (പ്രസി), ബീരാന്‍ ബാഖവി അരക്കിണര്‍, അലി മുസ്ലിയാര്‍ കൈതവളപ്പ് (വൈ. പ്രസി), മുഹമ്മദ് മുസ്ലിയാര്‍ മില്ലത്ത് (ജന. സെക്ര), അബ്ദുല്‍ റശീദ് ദാരിമി തവളക്കുളം, ഫൈറൂസ് കമാലി മാറാട് (ജോ. സെക്ര), ബീരാന്‍ ഹാജി അരക്കിണര്‍ (ട്രഷ), ശരീഫ് നിസാമി മാത്തോട്ടം (ചെയർ, പരീക്ഷ ബോര്‍ഡ്), ശരീഫ് സഖാഫി മാത്തോട്ടം (വൈ. ചെയർ, പരീക്ഷ ബോര്‍ഡ്), ശറഫുദ്ദീന്‍ മാഹിരി ബേപ്പൂര്‍ (ചെയർ, സുന്നി ബാലവേദി), ഫര്‍ഹാന്‍ മില്ലത്ത് (കൺ, സുന്നി ബാലവേദി), ജബ്ബാര്‍ ദാരിമി നടുവട്ടം (കോഒാഡിനേറ്റർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.