കൊമ്മേരിയിലെ വെള്ളക്കെട്ട്: ശാശ്വതപരിഹാരം വേണം

കോഴിക്കോട്: നഗരപ്രദേശമായ കൊമ്മേരിയിലെ ജനങ്ങൾക്ക് ഏറെക്കാലമായി ദുരിതം സൃഷ്ടിക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് നിരവധി വീടുകളാണ് ഇവിടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. പ്രദേശത്തുകാർക്ക് മെഡിക്കൽ കോളജിലേക്ക് പോവാനുള്ള റൂട്ടായ കുളങ്ങരപീടിക-അനന്തൻബസാർ റോഡ് തകർന്നതുമൂലം ഇവിടത്തെ ബസ് സർവിസ് ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഇതുമൂലം രോഗികളായ പലർക്കും ആശുപത്രിയിലെത്തുന്നത് ഏറെ പ്രയാസകരമാണ്. ജപ്പാൻ കുടിവെള്ള പൈപ്പിടൽ പ്രവൃത്തിമൂലം തകർന്ന റോഡി​െൻറ പുനർനിർമാണം നടത്തണമെന്നും വളയനാട് വില്ലേജ് പൗരസമിതി 26ാം വാർഡ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രദേശത്തെ ബഹുനില ഫ്ലാറ്റിലേക്കുള്ള ജപ്പാൻ കുടിവെള്ള പൈപ്പിടൽ പ്രവൃത്തിയിലെ അശാസ്ത്രീയത മൂലം മേനിച്ചാലിൽ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനും പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സമിതിയുടെ പുതിയ ഭാരവാഹികളായി പി. രാജൻ (പ്രസി), ഒ. വിനയകുമാർ(ജന. സെക്രട്ടറി), ഇർഷാദ് മനു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.