ജനസൗഹൃദമായി ഫറോക്ക് ബസ്​സ്​റ്റാൻഡ്

ഫറോക്ക്: കാലങ്ങൾക്കുശേഷം ഫറോക്ക് ബസ്സ്റ്റാൻഡ് യാത്രികർക്കായി സൗഹൃദമാകുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള മൂത്രപ്പുരകളും മുലയൂട്ടൽമൂലയുമാണ് പുതുതായി സ്ഥാപിക്കുന്നത്. പ്രാഥമിക കൃത്യത്തിന് നേരത്തേയുണ്ടായിരുന്ന പരിമിതസൗകര്യങ്ങൾ യാത്രക്കാർക്ക് പലപ്പോഴും പ്രയോജനപ്പെടാറില്ലായിരുന്നു. ജലദൗർലഭ്യമോ മറ്റോ ചൂണ്ടിക്കാട്ടി അടച്ചിടാറാണ് പതിവ്. പുരുഷന്മാർ എങ്ങനെയെങ്കിലും കാര്യം സാധിക്കുമ്പോൾ സ്ത്രീകൾ വലയുകയാണ് പതിവ്. സ്ത്രീയാത്രികർക്കുള്ള സൗകര്യം നഗരത്തിലെ തെരുവുകച്ചവടക്കാരുടെ ഗോഡൗണുകളാണ്. ഏഴു ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ബസ്സ്റ്റാൻഡിൽ സൗകര്യമൊരുക്കുന്നത്. നേരത്തേയുണ്ടായിരുന്ന മുറികൾക്കു പുറമെ ഇരുഭാഗത്തും യാത്രക്കാർക്കിരിക്കാനുണ്ടായിരുന്ന സ്ഥലംകൂടി ഉൾപ്പെടുത്തിയാണ് വിപുലീകരണം. ഈ സ്ഥലം യാത്രക്കാരേക്കാൾ ഭിക്ഷക്കാരും സാമൂഹികദ്രോഹികളുമാണ് ൈകയടക്കിയിരുന്നത്. ഇവിടെയുണ്ടായിരുന്ന ഇരിപ്പിടം പുറത്തേക്കാക്കി ഗ്രാനൈറ്റും ഓടുകളും പാകി സുന്ദരമാക്കിയിട്ടുണ്ട്. ഒരേ സമയം 10 പേർക്ക് 'ശങ്ക' തീർക്കാനുള്ള സൗകര്യമാണ് ഇരുഭാഗത്തും പണിയുന്നത്. ഇതിനു പുറമെ കൈക്കുഞ്ഞുങ്ങളുമായെത്തുന്നവർക്കായി മുലയൂട്ടൽമൂലയും സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.