സുസ്ഥിരം കാരശ്ശേരി പദ്ധതി: മരഞ്ചാട്ടി ഖാദി ഉൽപാദന കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ 'സുസ്ഥിരം കാരശ്ശേരി' പദ്ധതിയുടെ രണ്ടാംഘട്ടത്തി​െൻറ ഭാഗമായി, പൂട്ടിയ മരഞ്ചാട്ടി ഖാദി ഉൽപാദന കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങി. തകർന്ന കെട്ടിടം കാരശ്ശേരിയിലെ പ്രവാസി വ്യവസായി പുതിയോടത്ത് ഫൈസലി​െൻറ സഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് വീണ്ടും സജ്ജമാക്കിയത്. 50 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഇവിടെ ആദ്യഘട്ടത്തിൽ 25 പേർക്കാണ് തൊഴിൽ ലഭിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. ഖാദി ജില്ല പ്രോജക്ട് ഓഫിസർ ഷാജി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സജി തോമസ്, ലിസി സ്കറിയ, അബ്ദുല്ല കുമാരനെല്ലൂർ, അംഗങ്ങളായ സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര, സേവിയർ, അസൈൻ എടത്തിൽ, മുഹമ്മദ് ഹനീഫ, രതീഷ് തോട്ടക്കാട് എന്നിവർ സംസാരിച്ചു. അസി. രജിസ്ട്രാർ ഷിബി സ്വാഗതവും ഗോഡൗൺ മാനേജർ സണ്ണി നന്ദിയും പറഞ്ഞു. സഹായം നൽകി മുക്കം: കട്ടിപ്പാറ കരിഞ്ചോല ദുരിതാശ്വാസ നിധിയിലേക്ക് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ് സമാഹരിച്ച തുക മുക്കം നാസർ മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ, ഷറഫുദ്ദീൻ, സി.ആർ അപർണ എന്നിവർ സംസാരിച്ചു. അലിഫ് ടാലൻറ് ടെസ്റ്റ്: ചേന്ദമംഗലൂർ, കൊടിയത്തൂർ സ്കൂളുകൾ ജേതാക്കളായി മുക്കം: കെ.എ.ടി.എഫ് ഉപ ജില്ല ടാലൻറ് ടെസ്റ്റിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഫാരിഹ്, ഹയർ സെക്കൻഡറിയിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പി.വി. അബ്ദുറഹിമാൻ എന്നിവർ ജേതാക്കളായി. യു.പി വിഭാഗത്തിൽ തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ മിൻഹ ഷറിനും എൽ.പി വിഭാഗത്തിൽ കഴുത്തിട്ടിപുറായി ഫാത്തിമത്ത് ഷിന്നയും ഒന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിലെ എ.സി. റാഷിദ, യു.പി വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബാസിൽ കബീർ, കൊടിയത്തൂർ ഗവ. യു.പി സ്കൂളിലെ ഫാദിൽ ഷറഫ്, എൽ.പി വിഭാഗത്തിൽ കക്കാട് ഗവ. എൽ.പി സ്കൂളിലെ ഹംദ നിസാറും യഥാക്രമം രണ്ടാം സ്ഥാനങ്ങൾ നേടിയത്. ജി.കെ. ഷീല ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ അൽഖാസിമി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ കീലത്ത്, സുലൈഖ ടീച്ചർ, അബൂബക്കർ പുതുക്കുട്ടി, പി. അബ്ദു, നിസാർ നസ്സൻ, പി.കെ. അബ്ദുൽ ഹക്കിം, അബ്ദുൽ കരീം, പി.പി. ഹംസ, ഇ. മജീദ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് എ.ഇ.ഒ ട്രോഫികൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.