ബൈപാസ് സർവേ നടപടികൾ നിർത്തിവെച്ചെന്ന്

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടതായി ബൈപാസ് വിരുദ്ധ കർമസമിതി കമ്മിറ്റി പ്രസിഡൻറ് രാമദാസ് തൈക്കണ്ടി വാർത്തക്കുറിപ്പിൽ അറിയിച്ചു. രണ്ടാഴ്ചക്കകം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദിഷ്ട ബൈപാസ് നിർമാണത്തിൽ സ്ഥലമെടുപ്പ് ഗതിയിൽ വരുത്തിയ മാറ്റം അംഗീകരിച്ചുള്ള രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. രണ്ടായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ബൈപാസ് നിർമാണം തടയണമെന്നാവശ്യപ്പെട്ട് കർമസമിതിയിലെ 10 പേർ നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവെന്ന് രാമദാസ് തൈക്കണ്ടി അറിയിച്ചു. ദേശീയ പാതയിലെ മരങ്ങൾ ഭീഷണി കൊയിലാണ്ടി: ദേശീയ പാതയിലെ തണൽമരങ്ങൾ അപകട ഭീഷണിയാകുന്നു. കാലവർഷം ആരംഭിച്ചതോടെ, തണൽ മരങ്ങൾ മുറിഞ്ഞും കടപുഴകിയും വീണ് നിരവധി അപകടങ്ങൾ ഉണ്ടായി. നിരവധി പേർക്കു പരിക്കേറ്റു. വാഹനങ്ങൾക്കു കേടുപറ്റി. പല ഭാഗത്തും മണിക്കൂറുകളോളം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സാമൂഹിക വനവത്കരണത്തി​െൻറ ഭാഗമായും മറ്റും വെച്ചുപിടിപ്പിച്ചവയാണ് ഇവ. എളുപ്പം വളർന്നു വലുതാകുമെങ്കിലും ഉറപ്പ് കുറവാണ്. കാറ്റിലും മഴയിലുമൊക്കെ തകർന്നുവീഴുകയാണ്. ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിനു സമീപം മരം വെട്ടിമാറ്റുന്നതിനിടെ തൊഴിലാളിക്കു പരിക്കേറ്റതിനാൽ പ്രവൃത്തി നിർത്തിവെച്ചിരിക്കയാണ്. റോഡിലേക്കു ചാഞ്ഞ മരം ഇപ്പോഴും അപകടാവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.