വീട്ടുപകരണങ്ങൾ നൽകി

നടുവണ്ണൂർ: പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് വിതരണം ചെയ്യാനായി നടുവണ്ണൂർ റീജനൽ കോഓപറേറ്റിവ് ബാങ്ക് വീട്ടുപകരണങ്ങൾ നൽകി. ബാങ്ക് പ്രസിഡൻറ് ടി. ഗണേഷ് ബാബുവിൽനിന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ, മെംബർമാരായ സി. കൃഷ്ണദാസ്, പി. കുമാരൻ, പഞ്ചായത്ത് സെക്രട്ടറി ഷിജു എന്നിവർ ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർമാരായ പി.കെ. ഇബ്രായി, ഷബീർ നിടുങ്ങണ്ടി, ബാങ്ക് െസക്രട്ടറി കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മരം മുറിക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്ക് കൊയിലാണ്ടി: ദേശീയപാതയിൽ അപകടാവസ്ഥയിലായ മരം മുറിക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. പന്തലായനി ബിജുവിനാണ് (32) പരിക്ക്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിനു സമീപത്തെ മരം മുറിക്കുന്നതിനിടെ ശിഖരം ദേഹത്തു വീണാണ് പരിക്കേറ്റത്. കൊയിലാണ്ടി ഹയർ സെക്കൻഡറിയിൽ സമരത്തിനു വിലക്ക് കൊയിലാണ്ടി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പുമുടക്കി സമരത്തിനു വിലക്ക്. തുടർച്ചയായി നടന്ന സമരത്തിൽ അധ്യയനം നഷ്ടപ്പെട്ട സാഹചര്യത്തിൽ പി.ടി.എ എക്സിക്യൂട്ടിവ്, ക്ലാസ് പി.ടി.എ എന്നിവയുടെ യോഗമാണ് തീരുമാനമെടുത്തത്. ജില്ലയിലെ പഴക്കംചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യമായാണ് പഠിപ്പുമുടക്ക് സമരത്തിനെതിരെ തീരുമാനമെടുക്കുന്നത്. പി.ടി.എ വൈസ് പ്രസിഡൻറ് സി. ജയരാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ, വിനു കുറുവങ്ങാട്, ഹസൻകോയ, അർച്ചന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. വത്സല സ്വാഗതവും വി. സുചീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.