കനത്ത മഴയിൽ വീട്​ തകർന്ന് മൂന്നു​ പേർക്ക്​ പരിക്ക്

കോഴിക്കോട്: കാറ്റിലും കനത്ത മഴയിലും വീട് തകർന്ന് കുട്ടികളടക്കം മൂന്നു പേർക്ക് പരിക്ക്. സൗത്ത് ബീച്ച് റോഡിൽ പൊന്നുരുക്കി വീട്ടിൽ കോയമോ​െൻറ ഒാടുമേഞ്ഞ വീടാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്നത്. മകൻ പൊന്നുരുക്കി വീട്ടിൽ ഫാറൂഖ് (30), അമീൻ (മൂന്ന്), ഷഹബാസ് (ഏഴ്) എന്നിവരെയാണ് പരിക്കുകളോടെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. ഒാടും പട്ടികയും മറ്റും ദേഹത്ത് വീണാണ് പരിക്ക്. അഞ്ച് മുറികളുള്ള വീട്ടിൽ ഒരു മുറിയുടെ മേൽക്കൂരയാണ് നിലംപൊത്തിയത്. തകർന്ന വീടി​െൻറ അവശിഷ്ടങ്ങൾ വീണ് തൊട്ടടുത്തുള്ള ഫാത്തിമ ഹൗസിൽ മുസ്തഫയുടെ വീടിനും കേടുപറ്റി. റവന്യൂ അധികാരികളും ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.