ലോഡ്ജിൽ ഷോർട്ട് സർക്യൂട്ട്; വൻ അപകടം ഒഴിവായി

ബേപ്പൂർ: ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ഡെൽറ്റ ലോഡ്ജിൽ ഷോർട്ട് സർക്യൂട്ട് കാരണം പൊട്ടിത്തെറിയും പുകയും. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. റൂമുകളിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ലോഡ്ജ് മാനേജർ മാമുക്കോയ പൊട്ടിത്തെറി കേട്ടപ്പോൾ പുറത്തേക്കോടുകയായിരുന്നു. സ്വീകരണമുറിയുടെ ഭാഗത്ത് സ്ഥാപിച്ച മെയിൻ വൈദ്യുതി ബോക്സിലാണ് പൊട്ടിത്തെറിയുണ്ടായത്. നാട്ടുകാർ ഓടിക്കൂടി കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചു. ഉടൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. പിന്നാലെ ഫയർഫോഴ്സും പാഞ്ഞെത്തി. ലീഡിങ് ഫയർമാൻ സി. മുകുന്ദ​െൻറ നേതൃത്വത്തിൽ രതീഷ്, ഡി പ്രിയദർശൻ, വി. ജിതിൻ, പി.ആർ. സത്യനാഥ്, ബിജു എന്നിവരുൾപ്പെട്ട സംഘം ലോഡ്ജിലെ വൈദ്യുതിലൈനിൽ കാലപ്പഴക്കത്താലുള്ള തകരാർ കാരണമാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്ന് വിലയിരുത്തി. ലൈനുകളിലെ അറ്റകറ്റപ്പണികൾ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ വൈദ്യുതി ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഫയർഫോഴ്സ് ലോഡ്ജ് ഉടമകൾക്ക് മുന്നറിയിപ്പു നൽകി. photo: dela lodge.jpg ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിൽ ഡെൽറ്റ ലോഡ്ജിൽ ഷോർട്ട് സർക്യൂട്ട് പൊട്ടിത്തെറിയുണ്ടായ ഭാഗം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.