പുഴ കരകവിഞ്ഞു; വ്യാപക കൃഷിനാശം

പുഴ കരകവിഞ്ഞു; വ്യാപക കൃഷിനാശം ചേളന്നൂർ: പട്ടർപാലം പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലത്ത് കൃഷിനാശം. പട്ടർപാലത്തും സമീപത്തുമായി ഒേട്ടറെ വാഴത്തോട്ടങ്ങൾ വെള്ളത്തിനടിയിലായി. പുഴയോട് ചേർന്ന ഉയർന്ന ഭാഗങ്ങളിൽവരെ വെള്ളം നിന്ന് കൃഷി നശിക്കുന്നു. വാഴകളിൽ ചിലത് ചാഞ്ഞുവീണപ്പോൾ മറ്റുള്ളവ വെള്ളം കെട്ടിനിന്ന് ചീഞ്ഞ് നശിക്കുകയാണ്. മീത്തലെ വീട്ടിൽ മോഹന​െൻറ കൃഷിയിടത്തിലെ അറുനൂറോളം വാഴകളാണ് നശിച്ചത്. വെള്ളക്കഥളി, ചെങ്കഥളി, മലമന്നൻ, തേനാലി തുടങ്ങിയ വാഴകളാണ് ഇവിടെ കൃഷി ചെയ്തത്. 900 ചേന കൃഷിചെയ്ത സ്ഥലത്തും വെള്ളം കെട്ടിനിൽക്കുന്നു. നേരത്തെ പട്ടർപാലം പുഴയിലെ ബണ്ട് തുറക്കാത്തതിനാൽ മോഹന​െൻറ കൃഷിയിടത്തിൽ വെള്ളം കയറി ഏറെ നാശമുണ്ടായിരുന്നു. ഇതി​െൻറ തുടർച്ചയായി ശക്തമായ മഴയിൽ പുഴ വീണ്ടും കവിഞ്ഞൊഴുകിയതാണ് കർഷകർക്ക് ഏറെ ബുദ്ധിമുട്ടായത്. പട്ടർപാലം-പുളിയത്തടത്തിൽ റോഡിന് സമീപം ചൈത്രം സ്വയംസഹായ സംഘത്തി​െൻറ നേതൃത്വത്തിൽ കൃഷിചെയ്ത അഞ്ഞൂറോളം വാഴകൾ നശിച്ചു. ഇവിടെ തിരുത്തിമ്മൽ ദിവാകര​െൻറ വീട്ടിലേക്കുള്ള വഴിയിൽ ഒന്നര മീറ്ററോളം പൊക്കത്തിൽ വെള്ളമുണ്ട്. പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് വയലേത്, റോഡേത് എന്നത് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണ്. വയലിൽ നാലു മീറ്ററോളം പൊക്കത്തിൽ വെള്ളമുണ്ട്. പടം: patterpalam puzha
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.