നിർമാണത്തിലിരുന്ന വീട് മഴയിൽ തകർന്നു

കുന്ദമംഗലം: കനത്ത മഴയില്‍ നിർമാണത്തിലിരുന്ന വീട് തകര്‍ന്നു. ചാത്തമംഗലം കൂഴക്കോട് മണ്ണാറത്ത് പരേതനായ സാമികുട്ടിയുടെ മകന്‍ സുബീഷി‍​െൻറ രണ്ടു നിലയുള്ള വീടി‍​െൻറ ഒരു ഭാഗമാണ് പൂർണമായും തകര്‍ന്നത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സുബീഷ് മൂന്ന് മാസം മുമ്പാണ് വീട് നിർമാണം തുടങ്ങിയത്. തറനിലയുടെ സ്ലാബ് പൂര്‍ത്തിയാക്കി മുകള്‍നിലയുടെ പണി നടന്നുവരുകയായിരുന്നു. മുകള്‍നിലയിലെ മുന്‍വശത്തെ സ്ലാബാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. പൂർണമായും ചെങ്കല്ലുകൊണ്ട് നിർമിച്ച വീടി‍​െൻറ മുകള്‍വശം തകര്‍ന്നതോടെ താഴെനിലയില്‍ പലയിടത്തും ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കില്‍നിന്ന് ലോണെടുത്താണ് സുബീഷ് വീടുപണി തുടങ്ങിയത്. വീട് തകര്‍ന്നതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം. ഫുട്ബാൾ ക്വിസ് നടത്തി കുന്ദമംഗലം: കൊളായ്ത്താഴം കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാൾ ക്വിസ് നടത്തി. സി. സോമൻ ഉദ്ഘാടനം ചെയ്തു. എ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പടാളിയിൽ മുഹമ്മദ് ക്വിസ് നിയന്ത്രിച്ചു. വിജയികൾക്ക് എം. മാധവൻ കാഷ് പ്രൈസ് വിതരണം ചെയ്തു. എ. ജിതേഷ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.