വിദേശമദ്യം വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

വിദേശമദ്യം വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍ താമരശ്ശേരി: വിദേശമദ്യം വില്‍പന നടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അധികൃതര്‍ പിടികൂടി. നെല്ലിപൊയില്‍ പാത്തിപ്പാറ മണിക്കൊമ്പേല്‍ മാത്യു (48), ഈങ്ങാപ്പുഴ നാലേക്കറയില്‍ വാടക്കക്ക് താമസിക്കുന്ന വയനാട് മാനന്തവാടി കണിയാരം സ്വദേശി സുമേഷ് (33) എന്നിവരെയാണ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സദാനന്ദൻ, പ്രിവൻറിവ് ഓഫിസര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. മാത്യുവില്‍നിന്ന് 13 കുപ്പി മദ്യവും സുമേഷില്‍നിന്ന് 25 കുപ്പി മദ്യവും മദ്യമെത്തിച്ച് വില്‍പന നടത്തുന്ന വാഹനവും പിടിച്ചെടുത്തു. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍ പി. സജീവ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.പി. ജയരാജ്, ടി. നൗഫൽ, കെ.ജി. ജിനീഷ്, അശ്വന്ത് വിശ്വൻ, വി. മനോജ് കുമാർ, വി. എസ.് സുമേഷ്, സി.ജി. ഷാജു, സുരേഷ് ബാബു, ഡ്രൈവര്‍ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ----------- രണ്ടുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നവുമായി ഒരാള്‍ അറസ്റ്റില്‍ താമരശ്ശേരി: രണ്ടുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നവുമായി ഒരാളെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫും സംഘവും പിടികൂടി. പൂനൂര്‍ പത്തൊമ്പതില്‍ ചിറക്കല്‍ വീട്ടില്‍ കാസറക്കേടന്‍ ഷരീഫാണ് (42) പിടിയിലായത്. ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച 4500 പാക്ക് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു. പൂനൂര്‍, എകരൂല്‍ ഭാഗത്ത് മൊത്തമായും ചില്ലറയായും നിരോധിത പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തുന്നയാളാണ് ഷരീഫെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവൻറിവ് ഓഫിസര്‍ എം. അനില്‍കുമാർ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.പി. ഷാജു, ടി.കെ. സഹദേവൻ, കെ.പി. രാജൻ, ഇ.കെ. സുരേന്ദ്രൻ, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ഷരീഫിനെ പിടികൂടിയത്. അധ്യാപക ഒഴിവ് താമരശ്ശേരി: താമരശ്ശേരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവുള്ള പ്ലസ് ടു ബോട്ടണി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന് ഹയര്‍ സെക്കൻഡറി ഓഫിസില്‍ നടക്കുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.