അപകടങ്ങൾ മാടിവിളിച്ച് കുറ്റ്യാടി ചുരം റോഡ്

ഇന്നലെ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ൈഡ്രവർ മരിച്ചു കുറ്റ്യാടി: അപകടങ്ങൾ തുടർക്കഥയായ കുറ്റ്യാടി -പക്രന്തളം ചുരം റോഡിൽ ഇന്നലെയുണ്ടായ അപകട മരണമെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കണേ എന്ന് നാട്ടുകാർ. 18 കൊല്ലം മുമ്പ് റോഡ് തുറന്ന ശേഷം ഇതുവരെ നാല് അപടങ്ങളുണ്ടായി. പട്ട്യാട്ട് പാലത്തിൽനിന്ന് വ്യത്യസ്ത സംഭവങ്ങളിൽ ലോറിയും ആംബുലൻസും പുഴയിലേക്ക് മറിഞ്ഞ് മരിച്ചത് ആറുപേരാണ്. അതിനുശേഷമാണ് പാലത്തിൽ സുരക്ഷാ ഭിത്തി നിർമിച്ചത്. മുമ്പ് മേലെ പൂതംപാറയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. മുടിപ്പിൻ വളവിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ആളുകൾ മരിക്കുന്നത് ആദ്യമാണ്. ഇന്നലെ അപകടമുണ്ടായ കുത്തനെയുള്ള സ്ഥലത്ത് ഇറങ്ങിച്ചെല്ലാനും മരിച്ച ൈഡ്രവറുടെ മൃതദേഹം റോഡിലെത്തിക്കാനും ഏറെ പ്രയാസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ലോറികൾക്ക് നിയന്ത്രണം വന്നതോടെ കുറ്റ്യാടി ചുരത്തിലൂടെയാണ് അന്തർസംസ്ഥാന ലോറികളടക്കം ഓടുന്നത്. ഇടുങ്ങിയ ചുരത്തിലെ എല്ലാ ഭാഗങ്ങളിലും അപകടം പതിയിരിക്കുന്നു. വ്യാഴാഴ്ച പുലർച്ച ലോറി മറിഞ്ഞ് ൈഡ്രവർ മരിച്ച മൂന്നാം വളവിൽ മുടിപ്പിൻ വളവാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് മുമ്പേ തകർന്നുവീണതാണ്. പുനഃസ്ഥാപിച്ചിട്ടില്ല. കുത്തനെയുള്ള ഇറക്കം കഴിഞ്ഞാണ് വളവ്. അപരിചിതരായ ൈഡ്രർമാർക്ക് പെട്ടെന്ന് വാഹനം തിരിക്കാനാവില്ല. പലരും വാഹനം വീണ്ടും പിന്നോെട്ടടുത്താണ് തിരിച്ചെടുക്കുന്നത്. നീളംകൂടിയ വാഹനങ്ങൾ പതിവായി ഇവിടെ കുടുങ്ങിപ്പോകാറുണ്ട്. നിയന്ത്രണം വിട്ടാൽ അഗാധമായ താഴ്ചയിലാണ് പതിക്കുക. വെള്ളവര കഴിഞ്ഞാൽ പിന്നെ റോഡ് ഓരം ഇല്ല. ഈ വർഷം നേരത്തേ മൂന്ന് വാഹനങ്ങൾ മറിഞ്ഞെങ്കിലും റോഡിൽ തന്നെയായതിനാൽ വൻ അപകടം ഒഴിവായി. സുരക്ഷാ ഭിത്തികളും ഓവുകളും മിക്കയിടത്തും ഇല്ല. ഉള്ളവ പലതും വാഹനംതട്ടി തകർന്നു. തെരുവുവിളക്കുകൾ ഇല്ല. കുത്തനെയുള്ള ഇറക്കമായതിനാൽ എൻജിൻ േബ്രക്കുള്ള വാഹനങ്ങളേ നിർഭയം ഇറക്കാൻ കഴിയൂ എന്ന് ലോറി ൈഡ്രവർമാർ പറഞ്ഞു. ചുരം റൂട്ടിൽ തരുവണ മുതൽ മക്കിയാട് വരെ റോഡ് തകർന്നിരിക്കയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ദിവസം ഒരു പ്രാവശ്യമേ ചുരം കയറൂ. അടുത്ത ട്രിപ്പിന് ബസ് മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.