തങ്കമണിക്ക് മീഡിയവൺ 'സ്നേഹസ്പർശ'ത്തിെൻറ കൈതാങ്ങ്

പുൽപള്ളി: ജോലിക്കിടെ കോണിയിൽനിന്ന് വീണ് കിടപ്പിലായ വീട്ടമ്മക്ക് കാരുണ്യമതികളുടെ സഹായം. മീഡിയവൺ ചാനലിലെ 'സ്നേഹസ്പർശം' പരിപാടിയിൽ ചുണ്ടക്കൊല്ലി തങ്കമണിയുടെ ദുരിതജീവിതം സംേപ്രഷണം ചെയ്തതിനെ തുടർന്നാണ് സഹായഹസ്തവുമായി പലരും രംഗത്തെത്തിയത്. പീപ്ൾസ് ഫൗണ്ടേഷനാണ് ചികിത്സക്ക് മുൻകൈയെടുത്തത്. ജനുവരിയിലാണ് മൂന്നുനില കെട്ടിടത്തിന് മുകളിൽനിന്ന് തങ്കമണി വീണത്. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റു. സമീപത്തെ വീടുകളിലും മറ്റും ജോലികൾ ചെയ്താണ് കുടുംബം കഴിഞ്ഞിരുന്നത്. ഭർത്താവ് രാമൻകുട്ടി ഹൃേദ്രാഗിയായതിനാൽ ഇദ്ദേഹത്തിനും ജോലിക്ക് പോകാനാകില്ല. ഇവർക്ക് കുട്ടികളുമില്ല. നിത്യവൃത്തിക്കും ചികിത്സക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലായ കുടുംബത്തി​െൻറ അവസ്ഥ തിരിച്ചറിഞ്ഞ മീഡിയവൺ പ്രേക്ഷകർ ചാനലിനെ ഏൽപിച്ച 50,000 രൂപയുടെ ചെക്ക് കൈമാറി. മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, എക്സിക്യൂട്ടിവ് െപ്രാഡ്യൂസർ ജ്യോതി വെള്ളല്ലൂർ, സീനിയർ പബ്ലിക് റിലേഷൻ മാനേജർ ഷക്കീർ ജമീൽ, 'സ്നേഹസ്പർശം' കോഓഡിനേറ്റർ അനീസ്, പീപ്ൾസ് ഫൗണ്ടേഷൻ അഡ്മിനിസ്േട്രറ്റർ ഹമീദ് സാലിം, മുഹമ്മദ് നായ്ക്കട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സഹായധനം വീട്ടിലെത്തി കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.