കോട്ടപ്പറമ്പ് ആശുപത്രിയിൽ സെപ്റ്റിക് മാലിന്യം പുറത്തേക്കൊഴുകി; പേവാർഡ് പ്രവേശനം നിലച്ചു

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പേ വാർഡിനോടനുബന്ധിച്ചുള്ള സെപ്റ്റിക് മാലിന്യം ടാങ്കിൽനിന്ന് പുറത്തേക്കൊഴുകിയതിനെ തുടർന്ന് പേ വാർഡിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പ്രവേശനം നിർത്തലാക്കിയിട്ട്. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കാണ് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പേ വാർഡി​െൻറ ചുമതലയുള്ളത്. സെപ്റ്റിക് മാലിന്യപ്രശ്നം ഒരാഴ്ച മുമ്പുതന്നെ ആശുപത്രി അധികൃതർ കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജനൽ ഓഫിസിൽ അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ചയാണ് അധികൃതർ ആശുപത്രിയിലെത്തിയത്. റീജനൽ മാനേജർ സ്ഥലം സന്ദർശിച്ച് മാലിന്യം സംസ്കരിക്കാനുള്ള നിർദേശം നൽകി. ഇതി​െൻറ അടിസ്ഥാനത്തിൽ കുഴിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. സെപ്റ്റിക് മാലിന്യം പൂർണമായും നീക്കംചെയ്തശേഷമേ പ്രവേശനം പുനരാരംഭിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.