വാഹനങ്ങളുടെ അനധികൃത പാർക്കിങ്​ മൂലം ഗതാഗതക്കുരുക്ക്

ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി ടൗണിനും പൊയിലിനുമിടയിലുള്ള പാർക്കിങ് നിരോധിത മേഖലയിൽ നിയമം ലംഘിച്ച് വാഹന പാർക്കിങ്. കടകളിലേക്കും, സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കുമെത്തുന്ന വാഹനങ്ങളാണ് പാത തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡി​െൻറ ഇരുവശങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തുന്നത്. താമരശ്ശേരി ദേശീയപാതയുമായി ബന്ധപ്പെടാൻ എളുപ്പവഴിയായതുകൊണ്ട് നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ വഴിയിലൂടെ കടന്നുപോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.