കോഴിക്കോട്: ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. ഐ.എം.എ സംസ്ഥാന ഘടകത്തിനു കീഴിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ ഒരാഴ്ച നീളുന്ന പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിപ പകർച്ചവ്യാധി വന്നയുടൻ കണ്ടെത്തി തടഞ്ഞ കേരള ഡോക്ടർമാർ രാജ്യത്തെ ഡോക്ടർമാർക്കുതന്നെ അഭിമാനമായതായി ഡോ. ഇ.കെ. ഉമ്മർ പറഞ്ഞു. ചടങ്ങിൽ ഈ വർഷത്തെ സംസ്ഥാന ഡോക്ടേഴ്സ് അവാർഡ് ജേതാക്കളായ ആലപ്പുഴ ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മുരളീധരൻ പിള്ള, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, തിരുവനന്തപുരം ആർ.സി.സിയിലെ ഡോ. കെ. ചന്ദ്രമോഹൻ, കോഴിക്കോട് ബി.എം.എച്ചിലെ ഡോ. ഷാജി തോമസ് ജോൺ എന്നിവരെ ആദരിച്ചു. 2018ലെ ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിലെ മികച്ച ഡോക്ടർമാർക്കുള്ള അവാർഡുകൾ ഡോ. പ്രസന്നകുമാർ, ഡോ. എസ്. ശശിധരൻ, ഡോ. കെ.എം. കുര്യാക്കോസ് എന്നിവരും ഏറ്റുവാങ്ങി. ചടങ്ങിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ഡി.എം.ഒ ഡോ. വി. ജയശ്രീ, ഡോ. വി.ആർ. രാജേന്ദ്രൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ, ഐ.സി.ഡി സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ, കോർപറേഷൻ മെഡിക്കൽ ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ബി.എം.എച്ച് ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ, ആസ്റ്റർ മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, പി.ജി അസോസിയേഷൻ പ്രതിനിധി, ഹൗസ് സർജൻ അസോസിയേഷൻ പ്രതിനിധി എന്നിവർ ആദരം ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ് കുമാർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. സംസ്ഥാന ട്രഷറർ ഡോ. സജീവ്, െഎ.എം.എ ജില്ല പ്രസിഡൻറ് ഡോ. റോയ് ആർ. ചന്ദ്രൻ, ചെയർപേഴ്സൻ ഡോ. പി.എൻ. അജിത, സെക്രട്ടറി ഡോ. അനീൻ എൻ. കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.