പ്രചാരണ പദയാത്ര

മേപ്പയൂർ: മുസ്ലിം ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് സമ്മേളനത്തി​െൻറ ഭാഗമായി നടന്ന മേഖല മുസ്ലിം ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്മാരായ എൻ.എം. കുഞ്ഞബ്ദുല്ലക്കും അബ്ദുൽ കരീം കോച്ചേരിക്കും ആവളയിൽ പതാക അദ്ദേഹം കൈമാറി. ഒ. മമ്മു അധ്യക്ഷത വഹിച്ചു. കെ.കെ. ബാലൻ, എൻ.എം. കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം കോച്ചേരി, സി.പി. കുഞ്ഞമ്മത്, എൻ. അഹമ്മദ് മൗലവി, ടി.ടി. കുഞ്ഞമ്മത്, ഷംലാസ് കുഞ്ഞമ്മത്, കെ. അമ്മത്, എ.കെ. യൂസുഫ് മൗലവി, പി.സി. ഉബൈദ് എന്നിവർ സംസാരിച്ചു. എം.വി. മുനീർ സ്വാഗതവും കെ.കെ. നൗഫൽ നന്ദിയും പറഞ്ഞു. ക്ലാസ് മുറിയിൽനിന്ന് കൊയ്ത്ത് പാടത്തേക്ക് മേപ്പയൂർ: കീഴരിയൂർ എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. അധ്യാപകനും യുവ കർഷകനുമായ ശ്രീനി നടുവത്തൂർ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ. സുധീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. നാടൻപാട്ടുകളും കൊയ്ത്തുപാട്ടുകളും പാടി നെല്ലു കൊയ്തും കറ്റകെട്ടിയും കറ്റചുമന്നും കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു. അധ്യാപകരായ ഇ.എം. ബിന്ദു, വി.എം. ഷീജ, കെ.എം. ബിബിന, എന്നിവരും പി.ടി.എ പ്രസിഡൻറ് നിത്യ ഷൈജു, എക്സിക്യൂട്ടിവ് അംഗം സ്മിത കെ. എന്നിവരും പഠനയാത്രക്ക് നേതൃത്വം നൽകി. ഫാഷിസത്തെ നേരിടാൻ കെട്ടുറപ്പുള്ള മുന്നണി എൽ.ഡി.എഫ് -കെ.പി. മോഹനൻ മേപ്പയൂർ: യു.ഡി.എഫിൽനിന്ന് ആത്മാർഥമായി പ്രവർത്തിച്ച ജനതാദളിനെ കോൺഗ്രസുകാർ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് മുൻമന്ത്രി കെ.പി. മോഹനൻ പറഞ്ഞു. കേരളത്തിൽ വർഗീയ ഫാഷിസ്റ്റുകളുടെ വളർച്ച നേരിടുന്നതിന് കെട്ടുറപ്പുള്ള മുന്നണി എൽ.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റും ജനതാദൾ ജില്ല വൈസ് പ്രസിഡൻറും സഹകാരിയുമായിരുന്ന കെ.സി. നാരായണൻ മാസ്റ്ററുടെ 11ാം ചരമദിനത്തിൽ ജനതാദൾ (യു) പഞ്ചായത്ത് കമ്മിറ്റി മേപ്പയൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ (യു) ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി. ബാലൻ അധ്യക്ഷത വഹിച്ചു. എൻ.കെ. വത്സൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, സുനിൽ ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനം ജില്ല പ്രസിഡൻറ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. പി.പി. ബാലൻ അധ്യക്ഷത വഹിച്ചു. പി.പി. മുകുന്ദൻ, പി.കെ. കബീർ, ടി.കെ. ഷെറീഫ്, എൻ.എസ്. കുമാർ, കെ.കെ. സന്തോഷ്, ദിനേശ് കാപ്പുങ്കര, മജീദ് കാവിൽ, എ.എം. അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.