വീട്ടുകിണറുകൾ മലിനമാകുന്നതായി പരാതി

കുറ്റ്യാടി: തളീക്കരയിൽ കെട്ടിടങ്ങളിലെ കക്കൂസ് ടാങ്കുകളിൽനിന്ന് മലിനജലം ചോർന്ന് വീട്ടുകിണറുകൾ മലിനമാകുന്നതായി പരാതി. രണ്ട് കിണറുകൾ ഉപയോഗശൂന്യമായതായും ഒരു കിണറിൽ വെള്ളത്തിൽ നിറവ്യത്യാസം അനുഭവപ്പെട്ടതായും ഉടമകൾ പറയുന്നു. എ.പി. കുഞ്ഞമ്മദ്കുട്ടി ഹാജി, എം.പി. സൗദ, ജമീല എന്നിവരുടെ കിണറുകളാണ് മലിനമാകുന്നത്. കെട്ടിടങ്ങളിലെ കക്കൂസ് ടാങ്കുകൾ വീട്ടുകിണറുകളിൽനിന്ന് വേണ്ടത്ര അകലം പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് വിവിധ പാർട്ടിക്കാരും സാംസ്കാരിക പ്രവർത്തകരും കുറ്റപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളടക്കം താമസിക്കുന്ന കെട്ടിടത്തി​െൻറ സെപ്റ്റിക് ടാങ്ക് നിറയുമ്പോൾ മാറിമാറി കുഴിക്കുന്ന പ്രവണതയാണെത്ര. ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, മുസ്ലിം യൂത്ത്ലീഗ്, ബി.ജെ.പി, സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് ഭാരവാഹികൾ മലിനമായ കിണറുകൾ സന്ദർശിച്ചു. പ്രദേശത്ത് പല കെട്ടിടങ്ങളും ഇപ്രകാരം മലിനീകരണം ഉണ്ടാക്കുന്ന തരത്തിലാണ് നിർമിച്ചതെന്നും എട്ട് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് അനധികൃതമാണെന്നും നാട്ടുകാർ ആരോപിച്ചു. രണ്ട് വീട്ടുകാർ പുറത്തുനിന്നാണ് വെള്ളം കൊണ്ടുവരുന്നത്. അതിനിടെ മാർച്ച് രണ്ടിന് ജില്ല കലക്ടർ പ്രദേശം സന്ദർശിക്കും. ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർക്ക് മന്തുരോഗം റിപ്പോർട്ട് ചെയ്തത് തളീക്കര ഭാഗത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.