മായം കലർന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കും

മായം കലർന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കും കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ വെളിച്ചെണ്ണ മാർക്കറ്റിൽ വരുന്നത് തടയുന്നതിന് പരിശോധന ശക്തമാക്കാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം തീരുമാനിച്ചു. മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്താൻ പരാതികളുടെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തിവരുന്നതായും പിടിക്കപ്പെട്ടാൽ ബന്ധപ്പെട്ട കമ്പനികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുെമന്നും ഫുഡ് സേഫ്റ്റി അസി. കമീഷണർ പി.കെ. ഏലിയാമ്മ യോഗത്തിൽ അറിയിച്ചു. പിടിക്കപ്പെടുന്ന കമ്പനികൾക്കെതിരെ പിഴ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുന്നതിന് സബ് ഡിവിഷനൽ മജിസ്േട്രറ്റ് കോടതിയിലെ കാലതാമസം ഒഴിവാക്കാൻ സബ് കലക്ടർ വി. വിഘ്നേശ്വരിക്ക് ജില്ല കലക്ടർ നിർദേശം നൽകി. കോർപറേഷൻ പരിധിയിൽ വൃത്തിഹീന സാഹചര്യത്തിലാണ് അറവുശാലകൾ പ്രവർത്തിക്കുന്നതെന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകാൻ യോഗം തീരുമാനിച്ചു. പാചകവാതക ഗ്യാസ് വിതരണത്തിലെ പരാതികൾ പരിഹരിക്കുന്നതിന് ഓയിൽ കോർപറേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്യാസ് ഓപൺ ഫോറം അദാലത് സംഘടിപ്പിക്കും. റേഷൻ വിതരണം ജില്ലയിൽ പരാതിക്കിടവരുത്താതെ നടത്തുന്നതിന് സത്വരനടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളും പങ്കെടുത്തു. പരിശീലന ക്ലാസ് കോഴിക്കോട്: ജില്ല പഞ്ചായത്ത് സ്കിൽ െഡവലപ്മ​െൻറ് സ​െൻററിൽ സീനിയർ സിറ്റിസെൻ കമ്പ്യൂട്ടർ ഉപയോഗം, ഗ്രാഫിക് ഡിസൈനിങ് ആൻഡ് ഡി.ടി.പി, വെബ് ഡിസൈനിങ്, വിഡിയോ എഡിറ്റിങ്, സോളാർ ടെക്നീഷ്യൻ എന്നീ പരിശീലനങ്ങൾ ഉടൻ ആരംഭിക്കും. ഫോൺ: 0495 2370026, 8891370026.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.