രോഗബാധിതനായിട്ടും വിശ്രമമില്ലാതെ കൃഷിയിടത്തിൽ കുഞ്ഞനുണ്ട്

സഹായിക്കാൻ സാന്ത്വന പരിചരണ പ്രവർത്തകർ രംഗത്ത് തിരുവമ്പാടി: അംഗപരിമിതിയും രോഗാവസ്ഥയും സൃഷ്ടിച്ച ദുരിതങ്ങൾക്കിടയിലും കുഞ്ഞൻ നമുക്ക് പ്രചോദനമാകുകയാണ്. ജീവിതത്തിൽ ചെറിയ പ്രയാസങ്ങൾ നേരിടുമ്പോഴേക്ക് നിരാശരാകുന്നവർക്ക് ഈ ആദിവാസി കുടുംബാംഗത്തിൽനിന്ന് പഠിക്കാനേറെയുണ്ട്. ശരീരം പാതി തളർന്നിട്ടും കുടുംബത്തിന് ഭാരമാകാതെ അവരുടെ സംരക്ഷണംകൂടി ഏറ്റെടുത്താണ് കുഞ്ഞ​െൻറ ജീവിതം. ഒരു കാൽ മുറിച്ചുമാറ്റപ്പെട്ടിട്ടും പകൽ മുഴുവൻ കൃഷിയിടത്തിൽ വിയർപ്പൊഴുക്കുന്ന ഇദ്ദേഹം ത​െൻറ ഇച്ഛാശക്തിയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ആനക്കാംപൊയിൽ മുത്തപ്പൻപുഴ അംബേദ്കർ കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു പുലിക്കുന്നത്ത് കുഞ്ഞൻ. 22 വർഷം മുമ്പ് തെങ്ങിൽനിന്ന് വീണതോടെയാണ് കുഞ്ഞ​െൻറ ദുരിതജീവിതം തുടങ്ങുന്നത്. ദീർഘകാലം ശരീരം തളർന്നുകിടന്നെങ്കിലും പിന്നീട് ചലനശേഷി തിരിച്ചുകിട്ടി. എന്നാൽ, ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. സ​െൻറ് വിൻസൻറ് ഡിപോൾ സൊസൈറ്റി പ്രവർത്തകരുടെ സഹായത്താലാണ് കുഞ്ഞൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ത​െൻറ 25 സ​െൻറ് സ്ഥലത്ത് വാഴകൃഷി തുടങ്ങിയായിരുന്നു തുടക്കം. ഒറ്റക്കാലിൽ നിന്നും ടയറുകൊണ്ട് ഇരിപ്പിടമൊരുക്കിയും കുഞ്ഞൻ പറമ്പ് കിളച്ചു. കോണിവെച്ച് വാഴക്കു മുകളിലെത്തി പരിചരിച്ചു. പിന്നീട് സുഹൃത്തുക്കളുടെയും അയൽക്കാരുടെയും സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. ഇതിനിടെ, ക്രിസ്തുമത വിശ്വാസിയായി മാറി. നാലു മക്കളാണ് കുഞ്ഞൻ-മാധവി ദമ്പതികൾക്ക്. 29 വയസ്സുള്ള മൂത്തമകൾ അപസ്മാര രോഗിയാണ്. ഒരു മകൾ നഴ്‌സിങ് പാസായിട്ടുണ്ട്. സ്ഥിരമായി ജോലിയായിട്ടില്ല. മറ്റൊരാളെ വിവാഹം കഴിച്ചയച്ചു. നിരന്തരമായ കഠിനാധ്വാനം ഇപ്പോൾ കുഞ്ഞനെ തളർത്തിയിരിക്കുന്നു. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതുമൂലം കാലിൽ വ്രണങ്ങളുണ്ട്. മറ്റ് ശാരീരിക പ്രയാസങ്ങളും ബാധിച്ചിട്ടുണ്ട്. ആനക്കാംപൊയിലിലെ സന്നദ്ധസംഘടനയായ പുനർജനി അഞ്ചു വർഷം മുമ്പ് കുഞ്ഞന് ഒരു മുച്ചക്രവാഹനം നൽകിയിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ത​െൻറ ശരീരപ്രകൃതിക്കിണങ്ങിയ മറ്റൊരു ജോലിക്കുള്ള ശ്രമത്തിലാണ് കുഞ്ഞൻ. ഈ സാഹചര്യത്തിൽ കുഞ്ഞ​െൻറ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. തിരുവമ്പാടിയിലെ സാന്ത്വന പരിചരണ പ്രവർത്തകരാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 0461053000009273, IFSC: SIBL0000461. ഫോൺ: 9048475759. photo: Thiru 1: കുഞ്ഞൻ മുത്തപ്പൻപുഴയിലെ ത​െൻറ വാഴകൃഷിയിടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.