പറവകൾക്ക് ദാഹജലം നൽകി ലോക റെക്കോഡ് സ്വന്തമാക്കാൻ സേവ്

പേരാമ്പ്ര: ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി 'സേവി'​െൻറ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമ​െൻറ്)‍ 'പക്ഷിക്ക് കുടിനീർ' പദ്ധതിക്ക് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി. ജില്ലയിലെ നാല് ലക്ഷത്തോളം വിദ്യാർഥികളും അധ്യാപകരും സ്കൂളുകളിലും വീടുകൾക്ക് സമീപവും പക്ഷികൾക്ക് വെള്ളം കൊടുക്കുന്ന പദ്ധതിയാണിത്. നാലുവർഷമായി വടകര വിദ്യാഭ്യാസ ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഇത്തവണ ജില്ല മുഴുവൻ വ്യാപിപ്പിക്കുകയാണ്. ലിംക ബുക്സ് ഓഫ് റെക്കോഡ്സി​െൻറ പരിഗണനയിൽ മുൻ വർഷങ്ങളിൽ ഈ പദ്ധതി അയച്ചിരുന്നു. ഇത്തവണ റെക്കോഡ് ബുക്കിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷിക്ക് കുടിനീർ പദ്ധതിയുടെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലതല ഉദ്ഘാടനം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തക ഹീര നെട്ടൂർ നിർവഹിച്ചു. പ്രിൻസിപ്പൽ എസ്.വി. ശ്രീജൻ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, എ.ഇ.ഒ സുനിൽകുമാർ അരിക്കാംവീട്ടിൽ, ഡോ. അബ്ദുല്ല പാലേരി, എൻജിനീയർ ഇക്ബാൽ, അബ്ദുല്ല സൽമാൻ, ബി. രമേശ് ബാബു, വി. ശ്രീനി, സി.കെ. രാജലക്ഷ്മി, കെ. സുരേന്ദ്രനാഥ്, പി.കെ. അജയൻ, ഹാദിയ റഹ്മാൻ എന്നിവർ സംസാരിച്ചു. ഗ്രീൻ ക്ലീൻ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി പക്ഷിക്ക് കുടിനീർ പരിപാടിയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർഥിക്കും സ്കൂളിനും സ്വർണനാണയം ഉൾെപ്പടെയുള്ള സമ്മാനങ്ങൾ നൽകും. സമ്മാന പദ്ധതിയുടെ വിശദാംശങ്ങൾക്ക് 9645119474 എന്ന നമ്പറിൽ ബന്ധപ്പെടണം. പക്ഷിക്ക് കുടിനീർ വെച്ചവർ ഫോട്ടോയെടുത്ത് പേരും സ്കൂൾ വിലാസവും സഹിതം 9447262801 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. വിവാഹ ആവശ്യത്തിന് സർവിസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി പേരാമ്പ്ര: പെര്‍മിറ്റെടുക്കാതെ വിവാഹ ആവശ്യത്തിന് സർവിസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ ആർ.ടി.ഒ നടപടി എടുത്തു. ഉള്ള്യേരിയില്‍നിന്ന് എകരൂരിലേക്കും കൂമുള്ളിയില്‍നിന്ന് മുയിപ്പോത്തേക്കും കല്യാണ പാര്‍ട്ടിയുമായി പോയ ബസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പേരാമ്പ്ര വാല്യക്കോടുനിന്ന് കായണ്ണയിലേക്ക് വിവാഹ പാര്‍ട്ടിയുമായി പോവുകയായിരുന്ന രണ്ട് സ്വകാര്യ ബസുകള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തി. സ്വകാര്യ ബസുകള്‍ അനധികൃത സർവിസ് നടത്തുന്നതിനെതിരെ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷ​െൻറയും ടൂറിസ്റ്റ് ബസ് ഓണേഴ്‌സി​െൻറയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉള്‍നാടുകളിലേക്കും മറ്റും സർവിസ് നടത്തുന്ന ബസുകള്‍ ഇത്തരത്തില്‍ വിവാഹത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങള്‍ക്കും സർവിസ് നടത്തുന്നത് കാരണം ഈ റൂട്ടുകളില്‍ യാത്രദുരിതം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത്തരം ബസുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. രാജവെമ്പാലയെ പിടികൂടി പേരാമ്പ്ര: പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ കോളനിയിലെ വീട്ടില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. ഹെല്‍ത്ത് സ​െൻററിനു സമീപം കല്ലിക്കല്‍ ഷിബുവി​െൻറ അടുക്കളയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഷിബുവി​െൻറ മകളാണ് രാജവെമ്പാലയെ കണ്ടത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പാമ്പുപിടിത്തക്കാരനും നിരീക്ഷകനുമായ സുരേന്ദ്രന്‍ കരിങ്ങാടാണ് ഇതിനെ പിടികൂടിയത്. നാലര മീറ്ററോളം നീളമുള്ള പാമ്പിനെ പെരുവണ്ണാമൂഴിയിലെ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കുറച്ചു ദിവസങ്ങളിലെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടും. സുരേന്ദ്രന്‍ ജനവാസ കേന്ദ്രത്തില്‍നിന്നു പിടികൂടുന്ന 69ാമത്തെ രാജവെമ്പാലയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.