മോദി-പിണറായി സർക്കാറുകളുടെ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത് ^മുനവ്വറലി ശിഹാബ് തങ്ങൾ

മോദി-പിണറായി സർക്കാറുകളുടെ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത് -മുനവ്വറലി ശിഹാബ് തങ്ങൾ മേപ്പയൂർ: മോദി-പിണറായി സർക്കാറുകളുടെ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നും രാജ്യത്തുടനീളം വർധിച്ചുവരുന്ന ഫാഷിസ്റ്റ് ശക്തികളുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ ഇവർക്കാവുന്നില്ലെന്നും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകം അതി​െൻറ തെളിവാണെന്നും യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിടെ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നരക്കോട് സ​െൻററിൽ മുസ്ലിംലീഗ് നിർമിച്ച മുൻ എം.എൽ.എ എ.വി. അബ്ദുറഹിമാൻ ഹാജിയുടെ നാമധേയത്തിലുള്ള സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എ. അസീസ്, പി.സി. ഉബൈദ്, എസ്.കെ. അസ്സയിനാർ, കല്ലൂർ മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, സാജിദ് നടുവണ്ണൂർ, റഷീദ് വെങ്ങളം, മൂസ കോത്തമ്പ്ര, എം.കെ. അബ്ദുറഹിമാൻ, വി. മുജീബ്, ടി.കെ. ലത്തിഫ് എന്നിവർ സംസാരിച്ചു. കെ.എം.എ. അസീസ് സ്വാഗതവും കെ.കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.