കോസ്മോസ് ഫുട്​ബാൾ: കോരങ്ങാടിന് ജയം

തിരുവമ്പാടി: കോസ്മോസ് ഫുട്ബാൾ ടൂർണമ​െൻറിലെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇൻസാറ്റ് കോരങ്ങാട് ഏകപക്ഷീയമായ ഒരു ഗോളിന് കോസ്മോസ് തിരുവമ്പാടിയെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സമീക്ഷ ഓമശ്ശേരി, യുനൈറ്റഡ് എഫ്.സി പുൽപറമ്പിനെ നേരിടും. യാത്രയയപ്പ് സമ്മേളനം തിരുവമ്പാടി: കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ എച്ച്.എസ്.എസിലെ യാത്രയയപ്പ് സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലാൽ മാത്യു അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ നെൽസൺ ജോസഫ്, അധ്യാപകൻ ബാബു പൈക്കാട്ടിൽ എന്നിവർക്കുള്ള ഉപഹാരം സമർപ്പണം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വി.എ. നസീർ, ജേക്കബ് ജോൺ, ജിമ്മി ജോസ്, കെ. അബ്ദുന്നാസർ, കൂമ്പാറ ബേബി, പി. അബ്ദുനാസർ, എം.എം. ഖാലിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.