സ്കൂൾ വാർഷികം

കൊടുവള്ളി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വാർഷികം 'ഐഡിയൽ ഫെസ്റ്റ് -2018' കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഹസനുൽ ബന്ന മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാന വിതരണം നടത്തി. ഐ.സി.എസ് സെക്രട്ടറി എ. ജാഫർ, പി.ടി.എ പ്രസിഡൻറ് പി.പി. സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. സാദിഖ് സ്വാഗതവും പി.ടി. സീതി ശാബിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഉംറ പഠനക്ലാസ് കൊടുവള്ളി: പുത്തുർ കൊയിലാട്ട് രിഫാഇയ്യ സ​െൻററിൽ ബുധനാഴ്ച രാവിലെ 9:30 മുതൽ ഉംറ പഠനക്ലാസ് നടക്കും. ഫോൺ: 9526155279, 9846079917.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.