ഹജ്ജ് പഠനക്ലാസ്: ജില്ലതല ഉദ്ഘാടനം ഇന്ന്​ വടകരയിൽ

ഹജ്ജ് പഠനക്ലാസ്: ജില്ലതല ഉദ്ഘാടനം ഇന്ന് വടകരയിൽ കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനു പോകുന്ന ജില്ലയിലുള്ളവർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസി​െൻറ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് വടകര ബുസ്താനിയ ഷാദി മഹലിൽ നടക്കും. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലുള്ളവർ കവർ ലീഡറുമൊന്നിച്ച് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ല ട്രെയിനർ ഷാനവാസ് കുറുമ്പൊയിൽ അറിയിച്ചു. ഉച്ചക്ക് 1.30ന് ഉേള്ള്യരി സമന്വയയിൽ നടക്കുന്ന ക്ലാസിൽ പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളിലുള്ളവരും പങ്കെടുക്കണം. മറ്റുള്ളവർക്ക് മാർച്ച് നാലിന് രാവിലെ എളേറ്റിൽ വട്ടോളി വാദിഹുസ്ന, ഉച്ചക്കുശേഷം ജെ.ഡി.ടിയിൽ എന്നിവിടങ്ങളിൽ ക്ലാസ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.